പാമ്പും കോണിയും 4 [ശ്രീരാജ്]

Posted by

 

സൈറ : ഹരീ…തന്നേ ഇങ്ങോട്ട് കൊണ്ട് വന്നത് എന്തിനാ എന്നറിയാമോ?..

 

ഹരി : മ്മ്മ്…അറിയാം മാം…….

 

സൈറ : എന്നിട്ട്……… നമുക്ക് ഒരു മണിക്കൂർ സമയം ഉണ്ട്… താൻ ഇന്ന് എന്താണ് അറിഞ്ഞത്… എന്താണ് പഠിച്ചത്… ടെൽ മീ ഓർ ഷോ മീ……

 

ഹരി ഒന്ന് ഞെട്ടി…. ചിരിച്ചാണ് പറഞ്ഞത് എങ്കിലും, സൈറയുടെ വാക്കുകളിൽ അവന്റെ ബോസ് ആയ സൈറയുടെ ശബ്ദം ആയിരുന്നു ഉണ്ടായിരുന്നത്…….

 

ഹരി എങ്ങിനെ തുടങ്ങണം എന്നറിയാതെ പരുങ്ങിയപ്പോൾ സൈറ പറഞ്ഞു: ഹരീ…. നീ ഞാൻ…. അല്ലെങ്കിൽ എന്റെ പൊസിഷനിൽ… ഞാൻ എന്റെ മുന്നിൽ ഇരുന്നവർ… തന്റെ രീതിയിൽ ആയി… തനിക്ക് അവതരിപ്പിക്കാം…….

 

ഒരു യുദ്ധത്തിന് പോകുന്ന പോലെ, കണ്ണുകൾ അടച്ചു പിടിച്ച്, ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട്…. തന്റെ എം ബി എ പഠന കാല ഓർമ്മകൾ അയവിറക്കിക്കൊണ്ട് തുടങ്ങി…..

 

ഹരി : ഫസ്റ്റ് ഓഫ് ആൾ… ഐ ആം സോറി… ഐ ആം നോട്ട് ദാറ്റ്‌ ഫ്ലൂവന്റ ഇൻ ഇംഗ്ലീഷ്… ഹൌ ഇവർ… ഐ ബിലീവ്, യൂ ഗയ്‌സ് വിൽ ഗെറ്റ് മീ………..

 

തെറ്റുകൾ ഒരുപാട് വരുത്തുന്നുണ്ടയിരുന്നു എങ്കിലും സൈറ പ്രതീക്ഷിച്ചിരുന്നില്ല, അല്ലെങ്കിൽ സൈറയുടെ പ്രതീക്ഷകൾക്ക് അപ്പുറത്ത് ആയിരുന്നു അവൻ…………

 

” താങ്ക് യൂ എവരി വൺ…. ഐ ബിലീവ് വി മീറ്റ് എഗൈൻ “….. ഹരി അതി മനോഹരമായ ചിരിയോടെ അവസാനിപ്പിച്ചു കൊണ്ട് രേവതിയെ നോക്കി…..

 

സൈറ കാലിന് മേൽ കാല് കയറ്റി വച്ച്, ഗൗരവത്തോടെ നീട്ടി മൂളി പറഞ്ഞു : മ്മ്മ്മ്…….ഗുഡ്…….. ഇംഗ്ലീഷ്… അത് ഹരിയുടെ വീക്ക്‌ പോയിന്റ് ആണ്…ഇമ്പ്രൂവ് ആവാൻ ഉണ്ട്….

Leave a Reply

Your email address will not be published. Required fields are marked *