മാസങ്ങൾക്ക് മുൻപ്….
നഗരത്തിലെ പ്രസിദ്ധമായ ഹോട്ടലോട് കൂടിയ റൂഫ്ടോപ്പ് റെസ്റ്റോറന്റ്…. ഫൈവ് സ്റ്റാർ ഗാങ്ങിൽ മൂന്ന് പേര് ഇരുന്ന് ഫുഡ് കഴിക്കുമ്പോൾ ആണ്, ഫ്ലോറൽ ഡിസൈനിൽ ഉള്ള ടോപ്പും, ടൈറ്റ് ബ്ലാക്ക് ലെതർ ടൈപ്പ് സ്കിൻ ഫിറ്റ് പാന്റ്സും ഇട്ട് അണിഞ്ഞൊരുങ്ങി സൈറ ആ വഴി നടന്ന് വരുന്നത്.
” എടീ അത്, സൈറ അല്ലെ “….. നിഷ ആണ് ബാക്കി രണ്ടു പേർക്കും, ആൻസിക്കും സിമിക്കും സൈറയെ കാണിച്ചു കൊടുക്കുന്നത്.
സിമി ഉടനെ അങ്ങോട്ട് നോക്കി ചോദിച്ചു : ആര്…..?…
നിഷ : എടീ…. ഹരിയുടെ ബോസ്……..
സിമിയും നിഷയും ഒരേ സമയം ആൻസിയെ നോക്കിയപ്പോൾ കണ്ടത് സൈറയെ കണ്ണ് തുറിപ്പിച്ചു നോക്കുന്ന ആൻസിയെ ആണ്…….
സിമി ആൻസിയെ നോക്കി കളിയാക്കുന്ന പോലെ പറഞ്ഞു :.മ്മ്മ്മ്….. ഹോട് ആണല്ലോ മോളെ….
ആൻസി സിമിയെ നോക്കി മുഖം വീർപ്പിച്ചു പല്ല് കടിച്ചു…
” എടീ… നമ്മളെ കണ്ടു… ഇങ്ങോട്ടേക്കു ആണല്ലോ വരുന്നത് “… നിഷ പറഞ്ഞു..
സൈറയുടെ സ്റ്റൈലിനൊപ്പം, അവളുടെ നടത്തവും എല്ലാം സിമിയെയും നിഷയെയും ആകർഷിച്ചപ്പോൾ, ആൻസിയുടെ മനസ്സിന് കല്ല് കടി ആയിരുന്നു ആ കാഴ്ച …
സൈറ നിഷയുടെ അടുത്ത് വന്ന് ചിരിച്ചു കൊണ്ട് കൈ നീട്ടി പറഞ്ഞു : ഹായ് ഡോക്ടർ നിഷ….. ഹൌ ആർ യൂ?..
നിഷ എഴുന്നേറ്റ് നിന്ന് കൊണ്ട് തന്നേ തിരിച്ച് കൈ കൊടുത്ത് പറഞ്ഞു : ഗുഡ് സൈറ… ഹൌ ആർ യൂ?..
അവർ കുറച്ചു നേരം സംസാരിച്ച ശേഷം സിമിയെ പരിചയപ്പെടുത്തികൊടുത്തു നിഷ സൈറക്ക്….