പാമ്പും കോണിയും 4 [ശ്രീരാജ്]

Posted by

 

” ആാാാ………. അമ്മേ…………………… ഹരി ചീറി…..

 

 

അവളുടെ വെളുത്ത വലിയ പല്ലുകൾ ഹരിയുടെ തുടുത്ത കവിളിൽ കുറച്ചു ശക്തിയിൽ തന്നേ കടിച്ചു പാട് ഉണ്ടാക്കി.

 

ഹരി മുഖത്ത് കൈ വച്ച് അമർത്തി കണ്ണ് തുറിച്ചു അവളെ നോക്കിയപ്പോൾ അവൾ പറഞ്ഞു : ഇപ്പോൾ ഓകെ….. വി ആർ ഡൺ…….

 

സൈറ ചിരിച്ചു കൊണ്ട് പതിയെ അവനോട് പറഞ്ഞു : രേവതി കടിക്കണത് കണ്ട മുതൽ എന്റെ മനസ്സിൽ കയറിയ ഒരു ആഗ്രഹം ആണ്….. അവൾ തരുന്ന പോലെ വേദന മാറാൻ വേണമെങ്കിൽ ഉമ്മയും തരാട്ടോ…..

 

 

ഹരി മുഖം പിന്നിലേക്ക് വലിച്ചു പറഞ്ഞു : അയ്യോ വേണ്ട……..

 

ഒരു ചിരിയോടെ അവൾ മുന്നോട്ട് ആഞ്ഞു കൊണ്ട് ഗ്ലാസിൽ രണ്ടു പേർക്കും ഉള്ളത് ഒഴിച്ചു, ഒന്ന് ഹരിക്ക് നേരെ നീട്ടി….

 

 

 

ഹരി ഗ്ലാസ്‌ കയ്യിൽ പിടിച്ചു ആലോചിച്ചു കൊണ്ട് പറഞ്ഞു : മാം….. സൂപ്പർ ആയിരുന്നു ട്ടോ… കോട്ടും സൂട്ടിലും…. പിന്നെ മാമിന്റെ ഇംഗ്ലീഷ്….. ബോഡി ലാംഗ്വേജ്…… സത്യം…. ഒരു രക്ഷയും ഉണ്ടായിരുന്നില്ല….

 

 

ഹരി ഒന്ന് നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു : നിങ്ങൾ… നിങ്ങൾ ആള് പോളിയാണ് മാം …. എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളെ…. അത് വേറെ ഒരു അർത്ഥത്തിൽ അല്ല….. എന്താ പറയുക…… അഡ്മിറേഷൻ…..സത്യമായും…..

 

 

സൈറ ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു…….

 

അവനും അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു…..

 

സൈറ : ഹരീ…. ലെറ്റസ്‌ ബി സീരിയസ്……….നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് , എക്സ്പോഷറിന് വേണ്ടി മാത്രം അല്ല ഹരീ….. മറിച്ച് എന്നോട് രേവതി പറഞ്ഞിരുന്നു …. ഹരി ബാംഗ്ലൂരിലേക്ക് ഒന്നും വരില്ല… അവസാനം കാല് മാറും, ഹരിയുടെ അച്ഛന്റെ അതേ സ്വഭാവം ആണ്…. നാടും വീടും വിട്ട് നിനക്ക് പറ്റില്ല എന്നൊക്കെ……. ശരിയാണോ?..

Leave a Reply

Your email address will not be published. Required fields are marked *