ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Posted by

 

കുറച്ച് കഴിഞ്ഞ് നടത്തം നിര്‍ത്തി അണ്ണൻ എന്റെ മുന്നില്‍ വന്ന് നിന്നു. “അപ്പോ ഇക്കാര്യം നീ അവനോട് ചോദിച്ചില്ലേ..?”

 

“ഇല്ല. ചോദിക്കാനുള്ള ധൈര്യവും, സത്യം കേള്‍ക്കാനുള്ള ധൈര്യവും അന്നെനിക്ക് ഇല്ലായിരുന്നു. പിന്നെ, ആ മുറിവുകളെ തോണ്ടി ചേട്ടനെ സങ്കടപ്പെടുത്താനും മനസ്സ് വന്നില്ല. പക്ഷേ ഇപ്പൊ എനിക്ക് അതൊക്കെ അറിയണം.”

 

അണ്ണൻ ചിന്തിക്കുന്നത് പോലെ എന്നെത്തന്നെ നോക്കി നിന്നു. “സത്യമാണ്.” ഒടുവില്‍ അണ്ണൻ സമ്മതിച്ചു. “കുഞ്ഞമ്മ കാരണമാണ് ഡെയ്സി മരിച്ചത്. കുഞ്ഞമ്മയുടെ സാമ്രാജ്യം തകര്‍ത്ത റൂബിനോട് ഒടുങ്ങാത്ത പക ഉണ്ടായിരുന്നു. അവനെ ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായതയും കുഞ്ഞമ്മയുടെ മനസ്സിൽ വിഷമായി മാറിയിരുന്നു. അങ്ങനെയാണ് കുഞ്ഞമ്മയുടെ ആളായ ഒരു ഡോക്ടറെ എങ്ങനെയോ കുഞ്ഞമ്മ ഏര്‍പ്പാടാക്കിയത്. ഡെയ്സിയുടെ ഡെലിവറി ദിവസം റൂബി ഡെയ്സിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. സിസേറിയൻ എന്നാണ് ഡോക്ടർ പറഞ്ഞത്. ഒടുവില്‍ ഡെയ്സിയെ ഓപ്പറേഷൻ തിയേറ്ററിൽ കേറ്റി. ലേഡി ഡോക്ടറും അകത്ത് കേറി പോയി. പക്ഷേ അവര്‍ക്ക് പുറകെ മറ്റൊരു ലേഡി ഡോക്ടറും രണ്ട് നേഴ്സും ഓപ്പറേഷൻ തിയേറ്ററിൽ കേറിച്ചെന്നു. ഒരുമിച്ച് മൂന്നും നാലും ഓപ്പറേഷൻ ചെയ്യാനുള്ള സൗകര്യമുള്ള ആശുപത്രിയായത് കൊണ്ടും, പുറത്തുനിന്ന്‌ എപ്പോഴും ഗസ്റ്റ് ഡോക്ടര്‍സ് വന്ന് ചില ഓപ്പറേഷൻ നടത്താറുള്ളത് കൊണ്ടും ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. പക്ഷേ അത് തന്നെയായിരുന്നു കുഞ്ഞമ്മ ഏര്‍പ്പാടാക്കിയിരുന്ന ഡോക്ടറും നേഴ്സമ്മാരും. ആ മൂന്ന്‌ പിശാചുക്കളും ചേര്‍ന്ന് യഥാര്‍ത്ഥ ഡോക്റ്ററും രണ്ട് നെഴ്‌സിനേയും ഏതോ മരുന്ന് കൊടുത്തു ബോധം കെടുത്തി. എന്നിട്ട് ഡെയ്സിയുടെ കൈയും കാലും വായും കെട്ടിവച്ചിട്ട് ഡെയ്സിയുടെ വയറിനെ തലങ്ങും വിലങ്ങും കീറി. എനിട്ട് കൈകൾ ഉപയോഗിച്ചും അവളുടെ വയറിനെ അവന്‍ വലിച്ചുകീറി. അകത്ത് കൈയിട്ട് കുഞ്ഞിനെ പോലും അവർ ഞെരിച്ചു കൊന്നിട്ടാണ് കുഞ്ഞിനെ വലിച്ച് പുറത്തെടുത്തിട്ടത്. ആ ക്രൂരത കാരണം  ഡെയ്സിയുടെ രക്തം മുഴുവനും പുറത്തേക്ക്‌ വാർന്നൊഴുകിയാണ് ഡെയ്സി മ—”

Leave a Reply

Your email address will not be published. Required fields are marked *