ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Posted by

 

ഉടനെ അവരുടെ ആശങ്ക അവരുടെ മുഖത്ത് നിന്നും മാറി.

 

“പിന്നേ ജോലിയുടെ കാര്യം..” ചിരിച്ചുകൊണ്ട് ചേട്ടൻ എന്റെ കൂട്ടുകാരികളെ മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു, “മറ്റു ചില കാര്യങ്ങളില്‍ ഡാലിയക്ക് ടെൻഷൻ ഉണ്ടാവും എന്നത് നേരാണ്. പക്ഷേ ജോലിയുടെ കാര്യത്തിൽ അവള്‍ക്ക് ഒരിക്കലും ടെൻഷൻ ഉണ്ടാവില്ല. ജോലി കാര്യത്തിൽ അവള്‍ക്ക് അബദ്ധങ്ങളും അത്രപെട്ടന്ന് സംഭവിക്കില്ല.” ചേട്ടൻ അഭിമാനത്തോടെ അവരോട് പറഞ്ഞു.

 

ചേട്ടന് എന്നെക്കുറിച്ച് ഇതുപോലത്തെ കാര്യങ്ങൾ ഒന്നും അറിയില്ല എന്നാണ് ഞാൻ കരുതിയിരുന്നത്… പക്ഷേ ചേട്ടന് എന്നെ കുറിച്ച് ശെരിക്കും അറിയാമെന്ന് മനസ്സിലായതും ഈ ലോകം കീഴടക്കിയത് പോലെ തോന്നി, എനിക്ക് വല്ലാത്ത അഭിമാനവുമുണ്ടായി. സന്തോഷം അടക്കാനാവാതെ നിറഞ്ഞ പുഞ്ചിരി തന്നെ എന്റെ ചുണ്ടില്‍ വിരിഞ്ഞു.

 

എന്റെ കൂട്ടുകാരികൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

 

“അവളുടെ കൂടെ ജോലി ചെയ്ത നിങ്ങള്‍ക്ക് ഇതൊന്നും അറിയില്ല എന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല…!!” ചേട്ടൻ ചിരിച്ചു കൊണ്ട്‌ എന്റെ നാല് കൂട്ടുകാരികളേയും നോക്കി പറഞ്ഞു.

 

“അയ്യോ ചേട്ടാ…, ഞങ്ങൾക്ക് അവളുടെ കഴിവിനെ കുറച്ചൊക്കെ ശെരിക്കും അറിയാം.” ഗായത്രി ചേട്ടനോട് പറഞ്ഞു. “ഞങ്ങൾ ജോലി ചെയ്ത കമ്പനിയില്‍ ഡാലിയുടെ കഴിവിനെ കുറിച്ച് അറിയാത്തവരായി ആരും തന്നെയില്ല. അവളെ ഞങ്ങളുടെ മാനേജര്‍ വിളിച്ചിരുന്നത് തന്നെ ‘സൂപ്പർ ഗേൾ ഡാലിയ’ എന്നാണ്. അവള്‍ക്ക് വേറെയും പേരുകൾ ഉണ്ട്—”

Leave a Reply

Your email address will not be published. Required fields are marked *