ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Posted by

 

റോസ് മേഡം അല്പം നേരത്തേക്ക് എന്നെ സൂക്ഷിച്ചു നോക്കിയ ശേഷമാണ് പുഞ്ചിരിച്ചത്.

 

“ഡാലിയ ഇരിക്ക്.” സീനത്തിന് അടുത്തുള്ള കുഷൻ ചെയർ ചൂണ്ടി റോസ് മേഡം ഇംഗ്ലീഷിൽ പറഞ്ഞു. അപ്പോ ഞാൻ എന്റെ ഹാന്‍ഡ് ബാഗും ലാപ്ടോപ്പും സീനത്ത് അവളുടെ സാധനങ്ങൾ വച്ചിരുന്ന അതേ ടീപ്പോയിൽ വച്ചിട്ട് സീനത്തിനടുത്ത് ചെന്നിരുന്നു.

 

റോസ് മേഡം ഒരു വലിയ ഗ്ളാസ് ടെബിനിന് അപ്പുറത്താണ് ഇരുന്നത്. ടേബിളിൻമേൽ രണ്ട് ലാപ്ടോപ്പും, റോൾ ചെയ്തു വച്ചിരുന്ന കുറെ കളർ ചാര്‍ട്ടുകളും ഉണ്ടായിരുന്നു.

 

“ആദ്യമെ ഞാൻ നിങ്ങളോട് ഓപ്പണായി കാര്യങ്ങൾ വ്യക്തമായി പറയാം.” റോസ് മേഡം പെട്ടന്ന് ഗൗരവത്തിലായി.

 

“എട്ട് മണിക്കൂറാണ് നമ്മുടെ നോർമൽ ഡ്യൂട്ടി. ഡ്യൂട്ടി സമയം രാവിലെ 8:00 മുതൽ വൈകിട്ട് 4:30 വരേയും. ഉച്ചക്ക് 12:30 മുതൽ 1:00 മണിവരെ ലഞ്ച് ബ്രേക്ക്.”

 

റോസ് മേഡം പറഞ്ഞത് കേട്ട് ഞാനും സീനത്തും തലയാട്ടി.

 

“നിങ്ങൾ വെബ് ഡെവലപ്പർസ് ആണെന്ന് അറിയാം, പക്ഷെ നമ്മുടെ ഈ കമ്പനിയുടെ പോളിസി അല്‍പ്പം ഡിഫ്റണ്ടാണ്.” റോസ് മേഡം ഞങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. “ഇവിടെ നിങ്ങളുടെ ഈ ജോലി മാത്രമല്ല, ഐടി ഫീല്‍ഡുമായി ബന്ധപ്പെട്ട് ഈ കമ്പനിയിലുള്ള എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും ഷിഫ്റ്റ്‌ മാറി നിങ്ങള്‍ക്ക് വർക്ക് ചെയ്യേണ്ടി വരും.”

 

റോസ് മേഡം പറഞ്ഞത് കേട്ട് സീനത്ത് വിളറി പോയി. പക്ഷേ എന്റെ ചുണ്ടില്‍ വിടര്‍ന്നു വന്ന പുഞ്ചിരി ഞാൻ പെട്ടന്ന് മറച്ചു. എങ്കിലും റോസ് മേഡം അതു ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *