ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Posted by

 

“ശെരിയാ, എനിക്കും അങ്ങനെയ തോന്നിയത്‌.” സീനത്ത് പുരികം ഉയർത്തി പറഞ്ഞു.

 

“നി എന്തോ ഒളിച്ചു വയ്ക്കുന്ന പോലെയാ നിന്റെ ഈ ഇരുപ്പ്. സത്യം പറയടി, അവന്മാർ ജോയിൻ ചെയ്യാത്തതിന്റെ കാരണം നിനക്ക് അറിയില്ലേ..?” ഹസീന ചോദിച്ചു.

 

ഞാൻ സത്യം പറയാതെ അവർ എനിക്ക് സമാധാനം തരില്ലെന്ന് അവരുടെ നോട്ടത്തില്‍ നിന്നും മനസ്സിലായതും ഞാൻ നെടുവീര്‍പ്പിട്ടു.

 

“കാരണം ഒന്നും എനിക്കറിയില്ല. പക്ഷേ അവന്മാര് നമ്മോട് വൃത്തികേട് പറഞ്ഞ കാര്യം എന്റെ ചേട്ടൻ എങ്ങനെയോ അറിഞ്ഞു. അവന്മാരെ കുറിച്ച് ഫോണിലൂടെ ഒരു എക്സ് ഡിറ്റക്ടീവ്നോട് ചേട്ടൻ അന്വേഷിക്കുന്നതും ഞാൻ കേള്‍ക്കാന്‍ ഇടയായി.” ഞാൻ അവരോട് സത്യസന്ധമായി പറഞ്ഞു.

 

അതുകേട്ട് അവർ മൂന്ന്‌ പേരും വായും പൊളിച്ചിരിക്കുന്നത് കണ്ടു ഞാൻ ചിരിച്ചു.

 

“അപ്പോ—” സീനത്ത് എന്തോ പറയാൻ തുടങ്ങി. പക്ഷേ..!

 

“ഡാലിയ…!” അന്നേരം റോസ് മേഡം എന്നെ വിളിച്ചത് കേട്ട് സീനത്ത് വായടച്ചു.

 

ഞാനും എന്റെ മൂന്ന്‌ പുതിയ കൂട്ടുകാരികളും റോസ് മേഡത്തിന്റെ ശബ്ദം വന്ന ദിശയിലേക്ക് നോക്കി.

 

റോസ് മേഡം ധൃതിയില്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നതാണ് കണ്ടത്.

 

“വെപ്രാളം പിടിച്ചുള്ള വരവ് കണ്ടിട്ട് എന്തോ ഭയങ്കര സംഭവം ഉണ്ടെന്ന് തോന്നുന്നു.” മേരി രഹസ്യം പോലെ ഞങ്ങളോട് പറഞ്ഞു.

 

റോസ് മേഡം എന്റെ അടുത്തേക്ക് വന്നു നിന്നിട്ട് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് എന്തോ മനസ്സിലായ പോലെ തലയാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *