“റൂബിനെ കുറിച്ച് കൂടുതലൊന്നും അറിയാത്തത് കൊണ്ട് ആദ്യമൊക്കെ സുമക്ക് റൂബിന്റെ കഴിവില്‍ വിശ്വസമില്ലായിരുന്നു.” കുറച്ച് കഴിഞ്ഞ് അണ്ണൻ തുടർന്നു. “പക്ഷേ ഏതാനും ദിവസങ്ങളിൽ തന്നെ സുമയുടെ കാഴ്ചപ്പാട് മാറി. ശെരിക്കും പറഞ്ഞാൽ സുമയ്ക്ക് ഇപ്പൊ അവനോട് ആരാധനയാണെന്ന് തന്നെ പറയാം.” ചിരിച്ചുകൊണ്ട് അണ്ണൻ പറഞ്ഞു.
എനിക്ക് അതുകേട്ട് നല്ല അസൂയ തോന്നി. മനസ്സിൽ ചേട്ടനോട് ഒരു കുഞ്ഞ് പിണക്കവും.
“ഞാൻ അവന്റെ വലങ്കൈ ആണെങ്കിൽ, സുമ അവന്റെ ഇടങ്കൈയാണ്. അവളുടെ ഒരു കാല് നഷ്ടമായെങ്കിലും, എന്നിൽ നിന്നും റൂബിനിൽ നിന്നും അഭ്യാസങ്ങളൊക്കെ നല്ലോണം പഠിച്ച് തെളിഞ്ഞ ഹൈ ലെവൽ അഭ്യാസിയാണ് സുമ.” അണ്ണൻ തുടർന്നു. “റൂബിന്‍ എന്തു പറഞ്ഞാലും സുമ അതൊക്കെ ചെയ്തിരിക്കും. മറ്റ് ജോലികള്‍ കൂടാതെ, റൂബിന്റെ ആരാച്ചാറായി സ്വയം ഏറ്റെടുത്തിരിക്കുകയാണ് സുമ.”
“ആരാച്ചാറോ..! അപ്പൊ സുമ കൊല്ലുകയും ചെയ്യുമോ..?” ഞാൻ ഞെട്ടലോടെ ചോദിച്ചു.
“ശെരിക്കും സുമയൂടെ പേര് കെട്ടല്‍ തന്നെ റൂബിന്റെ ശത്രുക്കൾ പേടിച്ച് മുള്ളും.” അണ്ണൻ സീരിയസ്സായി പറഞ്ഞു. “റൂബിനെ ആരെങ്കിലും തുറിച്ചു നോക്കിയാൽ പോലും, റൂബിന്‍ പോലുമറിയാതെ സുമ അവരെ പേഴ്സണലായി വിസിറ്റ് ചെയ്ത് അവരെ ചോദ്യം ചെയ്തിട്ട് ചെറുതായിട്ടെങ്കിലും ശിക്ഷിച്ചിരിക്കും, അത്രക്ക് പ്രോട്ടക്റ്റീവ് മൈന്റാണ് അവള്‍ക്ക് റൂബിനോട്. സ്വന്തം കുഞ്ഞനുജനായിട്ടാണ് റൂബിനെ അവള്‍ കാണുന്നത്.”
ചേട്ടനെ സുമ അനുജന്റെ സ്ഥാനത്ത് കാണുന്നുവെന്ന് കേട്ടപ്പോഴാണ് ശെരിക്കും എനിക്ക് സമാധാനമായത്.