ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Posted by

 

അല്പം കഴിഞ്ഞ് ഞാൻ ഒറ്റക്ക് വണ്ടിയില്‍ ഇരുന്ന് പൊട്ടിച്ചിരിച്ചു. “ഡിജിറ്റല്‍ പുലിക്കുട്ടി..!” പറഞ്ഞിട്ട് പിന്നെയും ഞാൻ ചിരിച്ചു. സത്യത്തിൽ ചേട്ടൻ അങ്ങനെ വിളിച്ചത് എനിക്ക് ഇഷ്ട്ടപ്പെടുകയാണ് ചെയ്തത്. “കള്ള ചേട്ടൻ എന്നെ കളിയാക്കിയാൽ പോലും എനിക്ക് ഇഷ്ടപ്പെടുന്നു.” സ്വയം പറഞ്ഞ്‌ ചിരിച്ചുകൊണ്ട് ഞാൻ തലയാട്ടി.

****************

 

കമ്പനിയുടെ ഗേയിറ്റിന് മുന്നില്‍ നിര്‍ത്തിയതും ഒരു സെക്യൂരിറ്റി പുറത്തേക്ക്‌ വന്ന് എന്റെ ഐഡി ചോദിച്ചു. ഐഡി ഇല്ലാത്തത് കൊണ്ട്‌ ഞാൻ എന്റെ അപ്പോയിൻമെന്റ് ലെറ്റർ എടുത്തു കൊടുക്കാന്‍ തുടങ്ങി.

 

“ആസാദ്‌, അവരെ കടത്തി വിട്.” പെട്ടന്ന് സാമുവേല്‍ അണ്ണന്റെ ഗാംഭീര്യ ശബ്ദം മുഴങ്ങി. അതേസമയം അയാൾ പുറത്തേക്ക് നടന്നു വന്നു.

 

ഞാൻ സാമുവേല്‍ അണ്ണനെ നോക്കി പുഞ്ചിരിച്ചു.

 

“പുതിയ കാറും എടുത്തല്ലോ..!” സാമുവേല്‍ അണ്ണനും പുഞ്ചിരിച്ചു. എന്നിട്ട് അദ്ദേഹം ആസാദിനെ നോക്കി പറഞ്ഞു, “ഡാലിയ ഇന്ന് ഇവിടെ ജോയിൻ ചെയ്യുന്നതേയുള്ളു, അതുകൊണ്ട്‌ ഐഡി ഉണ്ടാവില്ല. പിന്നെ ഡാലിയ നമ്മുടെ റൂബിന്റെ ആളാണ്.”

 

ഉടനെ ആസാദിന്റെ കണ്ണുകൾ വിടര്‍ന്നു. അയാള്‍ ബഹുമാനത്തോടെ എന്നെ നോക്കി പുഞ്ചിരിച്ച ശേഷം വേഗം ചെന്ന് ആം ബാരിയർ ഓപ്പണ് ചെയ്തു.

 

ഞാൻ റൂബി ചേട്ടന്റെ ആളാണെന്ന് സാമുവേല്‍ അണ്ണൻ അയാളോട് പറഞ്ഞത് കേട്ട് എനിക്ക് രോമാഞ്ചം ഉണ്ടായി. അടക്കാൻ കഴിയാത്ത സന്തോഷവും തോന്നി.

 

“ഡാലിയ പൊയ്ക്കൊ.” സാമുവേല്‍ അണ്ണൻ എന്നോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *