ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Posted by

 

“കുട്ടികള്‍ക്കുള്ള എജുകേഷണൽ പാർക്കോ…?” ഞാൻ ചോദിച്ചു.

 

“അതേ. അതുതന്നെ.” ഗായത്രി പറഞ്ഞു. “അവിടെ സൂ, ഏവിയറി, മ്യൂസിയം, ഗാര്‍ഡന്‍, സ്വിമ്മിംഗ് പൂള്‍ എന്നിവയൊക്കെ ഉണ്ട്. അതൊക്കെ ചെറിയ കുട്ടികള്‍ക്ക് ലൈവായി കാണിച്ചു കൊടുത്തു കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അതുകൊണ്ട്‌ കുട്ടികളും വളരെ ഉത്സാഹത്തോടും ശ്രദ്ധയോടും എല്ലാം എളുപ്പത്തില്‍ മനസ്സിലാക്കി പഠിക്കുന്നുണ്ട് എന്നാണ്‌ ഞങ്ങൾ മറ്റ് കുട്ടികളുടെ അമ്മമാരോട് അന്വേഷിച്ചപ്പോ മനസിലായത്.”

 

“ആന്നോ… അത് കൊള്ളാമല്ലോ..!!” ഞാൻ കൗതുകത്തോടെ പറഞ്ഞു.

 

“പിന്നേ അവിടെ കുട്ടികള്‍ക്ക് ടീം സ്പോര്‍ട്സ് പ്രാക്ടീസ് കൊടുക്കുന്നത് കൂടാതെ ബ്രെയിന്‍ ഗെയിംസും, നീന്തലും വരെ പഠിപ്പിച്ച് കൊടുക്കുന്നുണ്ട്. അതൊക്കെ കഴിഞ്ഞാൽ കുട്ടികള്‍ക്ക് അല്‍പ്പനേരം അവരുടെ ഇഷ്ടത്തിന് എന്തെങ്കിലും കളിക്കാനും ഉറങ്ങാനുള്ള സൗകര്യങ്ങള്‍ പോലുമുണ്ട് . പിന്നെ കാലത്തും ഉച്ചക്കും വൈകിട്ടും കുട്ടികള്‍ക്ക് വേണ്ട ഭക്ഷണവും സ്നാക്സും ഫ്രെഷ് ജ്യൂസും എല്ലാം  അവർ തന്നെ കൊടുക്കുന്നുണ്ട്. കുട്ടികളുടെ മറ്റ് കാര്യങ്ങൾ ശ്രദ്ധിക്കാന്‍ ആയാ മാരും അവിടെയുണ്ട്. ദിവസവും രാവിലെ 8 മണിക്ക് തുടങ്ങി വൈകിട്ട് 4:30 ക്ക് അവസാനിക്കും.” മിനി പറഞ്ഞു.

 

“കേട്ടിട്ട് നല്ലതാണെന്ന് തോന്നുന്നു..!” ഞാൻ അവരോട് പറഞ്ഞു. “പക്ഷേ ഫീസ് കൂടുതലായിരിക്കും, അല്ലേ…?” ഞാൻ ചോദിച്ചു. “പിന്നേ എത്ര ദിവസത്തെ എജുകേഷനാ അത്..?”

Leave a Reply

Your email address will not be published. Required fields are marked *