‘“ഇവന്‍ എന്റെ വഴിക്ക് വരില്ല, കൊലീനടാ അവനെ..!!”’ അന്നേരമാണ് കുഞ്ഞമ്മയുടെ ക്രോധം നിറഞ്ഞ അലര്‍ച്ച കേട്ടത്.
“അന്നേരമാണ് കുഞ്ഞമ്മയും ഗുണ്ടകളും ഞങ്ങളെ കണ്ടത്. സത്യത്തിൽ ഞങ്ങൾക്ക് മുന്നില്‍ ആ 30 ഗുണ്ടകള്‍ ഒന്നുമല്ലായിരുന്നു. എനിക്ക് ഒറ്റക്ക് തന്നെ 8 പേരെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. സുമയും 4,5 പേരെ ഒരുമിച്ച് കൈകാര്യം ചെയ്യും. അപ്പൊ ഞങ്ങളെക്കാള്‍ ശക്തരായ 15 മാസ്റ്റേഴ്സിന് എന്തു ചെയ്യാൻ കഴിയുമെന്ന് നിനക്ക് ഊഹിക്കാമല്ലോ.” അണ്ണൻ ചിരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണുകൾ ചിമ്മി. “അപ്പോ പിന്നെ ആ മാസ്റ്റേഴിനേക്കാളും ശക്തനായ റൂബിയും കൂടി ഉള്ളപ്പോൾ എല്ലാം ഈസിയായിരുന്നു.
“പക്ഷേ അടി തുടങ്ങിയതും കുഞ്ഞമ്മ എങ്ങനെയോ ഓടി രക്ഷപ്പെട്ടു. എന്നാൽ കുഞ്ഞമ്മയുടെ വലങ്കൈകളായ മാണിക്കവും വെങ്കടേശും ഓരോ തോക്ക് അവരുടെ പുറകില്‍ പാന്റിനടയിൽ നിന്നും വലിച്ചൂരിയെടുത്ത് റൂബിന് നേര്‍ക്ക് ചൂണ്ടി. പക്ഷേ എന്താണ് സംഭവിച്ചതെന്ന് എനിക്കോ, സുമക്കോ, മാസ്റ്റേഴ്സിനോ, ആ ഗുണ്ടകള്‍ക്കോ മനസ്സിലാവും മുമ്പ് റൂബിന്‍ കൊടുങ്കാറ്റ് പോലെ വീശിയടിച്ചു. അടുത്ത സെക്കന്‍ഡ് തോക്ക് ചൂണ്ടി നിന്ന രണ്ട് ഗുണ്ടകളും നിലത്തു വീണ് കിടക്കുന്നതാണ് ഞങ്ങൾ കണ്ടത്.
ആദ്യം മാണിക്കത്തിന്റേ ഇടത് കൈ ചവിട്ടിയൊടിച്ച ശേഷം അവന്റെ കൈ ചെപ്പിൽ നിന്നും റൂബിന്‍ അവന്റെ കൈ വലിച്ചു തിരിച്ച് പിഴുതെടുത്തു. അവന്റെ കാല്‍ മുട്ടകളും അവന്‍ തൊഴിച്ചു തകർത്ത ശേഷം അവന്റെ ജനനേന്ദ്രിയത്തിലും ആഞ്ഞു ചവിട്ടി തകർത്തു. എന്നിട്ട് വെങ്കടേശിന്റെ വലത് കൈയും ചവിട്ടി ഓടിച്ച് പിഴുതെടുത്ത് കളഞ്ഞ ശേഷം മണിക്കത്തെ ചെയ്തത് പോലെ അവനെയും ചെയ്തു. ആ രണ്ട് ഗുണ്ടകളുടെ അലറിക്കരച്ചിലും, യാചനകളും വകവെക്കാതെയാണ് റൂബിന്‍ അവരോട് അത്രയും ചെയ്തത്. ഇതൊക്കെ കണ്ടുനിന്ന മറ്റ് ഗുണ്ടകള്‍ കരഞ്ഞു വിളിച്ച് വിറച്ച് മുള്ളിക്കൊണ്ട് മുട്ടുകുത്തി വീണ് കൈകൂപ്പി കീഴടങ്ങി. പക്ഷേ റൂബി അവരോടും അങ്ങനെ ചെയ്യാനാണ് വിചാരിച്ചത്. ഭാഗ്യത്തിന് ഞാനും സുമയും അവനോട് അപേക്ഷിച്ച് അവനെ പിടിച്ചു വച്ചത് കൊണ്ട് മറ്റുള്ള ഗുണ്ടകൾക്ക് അവരുടെ ആ ഗതി വന്നില്ല. ആ രണ്ട് ഗുണ്ടകളും രക്ഷപ്പെടില്ലെന്ന് വിചാരിച്ചാണ് സുമ ആംബുലന്‍സിന് വിളിച്ച് പറഞ്ഞത്. എന്നിട്ട് സ്വയം കീഴടങ്ങിയ ഗുണ്ടകളെ ഞങ്ങൾ ഞങ്ങളുടെ രഹസ്യ കേന്ദ്രത്തിൽ കൊണ്ടുപോയി. പക്ഷേ അല്‍ഭുതം എന്താണെന്ന് വച്ചാല്‍ ആംബുലന്‍സ് അങ്ങോട്ട് ചെന്നപ്പോ ആ രണ്ട് ഗുണ്ടകളും അവിടെ ഇല്ലായിരുന്നു. കുഞ്ഞമ്മയുടെ വേറെ ഗുണ്ടകള്‍ അവരെ രക്ഷിച്ചു കൊണ്ടുപോയി. എന്തായാലും കുഞ്ഞമ്മയുടെ വലത് കൈയും ഇടത് കൈയുമായിരുന്ന ആ രണ്ട് ഗുണ്ടകളുടേയും ഓരോ കൈ നഷ്ടമായി. അവരെക്കൊണ്ട് ഇനി കുഞ്ഞമ്മയ്ക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല.”