ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Posted by

 

“പക്ഷേ മേഡം, ആ മൂന്നര മണിക്കൂറും നോർമൽ ടൈമിലല്ലെ വരുന്നത്, പിന്നെ എങ്ങനെ—?” ഞാൻ ചോദിച്ചു.

 

ഉടനെ റോസ് മേഡം ചിരിച്ചു. “അപ്പോ ഡാലിയ മുന്‍പ് ജോലി ചെയ്തിരുന്ന കമ്പനി അഡിഷണൽ സാലറി തന്നിരുന്നില്ല, അല്ലേ..?”

 

“തന്നിരുന്നില്ല മേഡം. ജോലി വേറെ ആണെങ്കിലും നോർമൽ ഡ്യൂട്ടി ടൈമിൽ ആയതുകൊണ്ട് ഞങ്ങൾക്ക് അഡിഷണലായി ഒന്നും കിട്ടിയില്ല.” ഞാൻ പറഞ്ഞു.

 

“നോർമൽ ഡ്യൂട്ടി ടൈം ആയിരിക്കാം, പക്ഷേ നിങ്ങൾ ഒറ്റക്ക് ചെയ്യുന്നത് രണ്ടോ മൂന്നോ ആളുകൾ ചെയ്യേണ്ട ജോലിയാണ്. കൂടാതെ നമ്മുടെ ഈ ബ്രാഞ്ചിൽ മാത്രമല്ല, ഇന്ത്യ മുഴുവനുമുള്ള നമ്മുടെ പല ബ്രാഞ്ചിലും കമ്പനിയുടെ ആവശ്യം അനുസരിച്ച് റോളുകൾ മാറിയും നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരും. അതുകൊണ്ടാണ് 25,000 സ്റ്റാഫ്സ് എങ്കിലും വേണ്ട നമ്മുടെ  കമ്പനിയിൽ വെറും 18,000 സ്റ്റാഫ്സ് മാത്രമുള്ളത്.”

 

അതുകേട്ട് ഞാനും സീനത്തും പരസ്പ്പരം ഒന്നു നോക്കി. അവളുടെ മുഖത്ത് ആശങ്ക ഇല്ലായിരുന്നു. പക്ഷേ എന്റെ മനസില്‍ ആശങ്ക നിറഞ്ഞിരുന്നു. എന്തൊക്കെയായാലും ചേട്ടനെ വിട്ട് ഞാൻ എങ്ങും പോകില്ല. അഡിഷണൽ പത്ത് സാലറി തന്നാലും ഞാൻ ചേട്ടനെ വിട്ട് ദൂരെ എങ്ങും പോവില്ല. മനസ്സിൽ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.

 

“പിന്നേ അഡിഷണലായി ചെയ്യുന്ന  ജോലിക്കുള്ള അഡിഷണൽ ശമ്പളം തീര്‍ച്ചയായും കൊടുത്തിരിക്കണം എന്നാണ് നമ്മുടെ മാനേജ്മെന്റിന്റെ അയൺ റൂളുകളിൽ ആദ്യത്തെ നിയമം.”

 

ഞാനും സീനത്തും മിഴിച്ചിരുന്ന് തലയാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *