💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

 

വിനൂട്ടാ നിനക്ക് നാളെ പോയാപ്പോരേടാ….

 

നിനക്കറിയണതല്ലെടി ലിജോന്റെ വണ്ടിയും കൊണ്ടാ ഞാൻ വന്നേക്കുന്നെ എന്ന്… പോരാത്തേന് നാളെ ക്ലാസും ഉണ്ട്.. എക്സാമൊക്കെ അടുക്കാറായില്ലേ ഇനി ലീവധികം എടുത്താലും ശെരിയാവത്തില്ല…

 

മം ശെരി….

 

ലച്ചൂസേ മുറിവ് എങ്ങനുണ്ടടി… നിനക്കൊരുപാട് നൊന്തല്ലേ…അതും പറഞ്ഞു നിമിഷനേരം കൊണ്ട് ഞാനവളുടെ അദരങ്ങളെ എന്റെ വായ്ക്കുള്ളിലാക്കി നാവുകൊണ്ട് ആ കീഴ്ച്ചുണ്ടിലെ മുറിവിൽ തലോടി..

 

പെട്ടന്നുള്ള പ്രവർത്തിയിൽ അവൾ ഞെട്ടിയെങ്കിലും അധികം വൈകാതെ തന്നെ അവളും എനിക്ക് അനുകൂലമായി നിന്നുതന്നു…പക്ഷെ ഞങ്ങൾക്കത് അധികനേരം തുടരാൻ സാധിച്ചില്ല…

 

പെട്ടന്നാണ് വിനൂട്ടാ എന്നും വിളിച്ചുകൊണ്ട് അമ്മായി കോണിപ്പടി കേറിവരുന്ന സൗണ്ട് ഞങ്ങൾ കേൾക്കുന്നത്..

 

പരസ്പരം ചുണ്ടിലെ രുചിയറിഞ്ഞുകൊണ്ടിരുന്ന ഞങ്ങൾ പെട്ടന്നുതന്നെ വിട്ടുമാറി ചുണ്ടിലെ നനവ് തുടച്ചുകൊണ്ട് രണ്ടറ്റത്തേക്കായി മാറി നിന്നു…

 

അല്ല ഇതെത്രനേരായി ഞാൻ താഴത്തിരിക്കുന്നു… ഇതാ രണ്ടാളും ജ്യൂസ് കുടിക്ക്… അല്ല എന്താ നിങ്ങടെ പിണക്കം ഇതുവരെ മാറീല്ലേ….

 

ഞങ്ങൾ രണ്ടുപേരും രണ്ടറ്റത്തായി നിൽക്കുന്നത് കണ്ട് സംശയം തോന്നിയ അമ്മായി ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *