💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

 

ആ ഇപ്പോ നോക്കാട്ടോ … അതും പറഞ്ഞു ഞാനവളെ ചേർത്തുപിടിച്ചാ ചുണ്ടിൽ നന്നായി അമർത്തി തന്നെ ഒരു കടിയങ്ങ് കൊടുത്തു…

 

അതേ നിന്റെ ഈ തൊലിഞ്ഞ ചിരിക്കുള്ള സമ്മാനായിട്ട് കൂട്ടിക്കോ ട്ടാ.!!! എന്നാലേ നമുക്ക് പോയാലോ മോളെ….

 

ദുഷ്ടാ…. വേദനിച്ചിട്ട് വയ്യടാ…

 

അത് കൊഴപ്പില്ല അവിടെ പോയാലെ നിയെന്നെ മറക്കാതിരിക്കാനാ… അല്ല ലച്ചൂസേ ഇത്ര പെട്ടന്ന് വീക്കം വന്നല്ലോ… ഇപ്പൊ നല്ല ബംഗിയുണ്ട് കാണാൻ… വീട്ടിൽ ചോദിച്ചാലേ കണ്ണുവെക്കാതിരിക്കാൻ മരുമകൻ ചെയ്ത പണിയാന്ന് പറഞ്ഞാ മതി…

 

പോടാ പട്ടി….

 

എന്ത് വേണേൽ വിളിച്ചോ… നിന്റെ ആ തൊലിഞ്ഞ ചിരി നിന്നല്ലോ അതുമതി… വാ വന്നു വണ്ടീൽ കേറ്…. തിരിച്ചു വന്നു ലിജോക്ക് വണ്ടി കൊടുക്കാനുള്ളതാ…

 

ആ വീങ്ങിയ ചുണ്ടും വെച്ച് കവിളും തുടുപ്പിച്ചു അവൾ വന്നു വണ്ടിയിൽ കേറുമ്പോൾ എനിക്ക് ശെരിക്കും ചിരിയടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… പക്ഷെ ഞാനത് ഒരുവിധം പിടിച്ചു നിർത്തി അവിടെ നിന്നു വണ്ടിയെടുത്തു….

 

പോവുന്ന വഴിയിൽ പലതവണ ഞാൻ സൈഡ് മിററിലൂടെ നോക്കി അവളോട് സംസാരിച്ചെങ്കിലും പെണ്ണിന്റെ മുഖം കടുന്നൽ കുത്തിയ പോലെ തന്നെയായിരുന്നു..

 

സംഭവം കുറച്ചു കൂടിപ്പോയെന്ന് അപ്പോഴാണ് എനിക്ക് തോന്നിത്തുടങ്ങിയത്… അപ്പോഴേക്കും ഞങ്ങൾ അവളുടെ വീട്ടിലെത്തിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *