അവളുടെ ഭാഗത്തു നിന്നും ഒരു മറുപടിയും കിട്ടാതെയായപ്പോൾ ഞാൻ വീണ്ടും തുടർന്നു…
അതേ ലച്ചൂസേ നീയെന്തേലുമൊന്ന് പറ… നീയൊന്നും മിണ്ടാതിരുന്നാൽ പോവുമ്പോൾ എനിക്കൊരു സമാധാനവും ഉണ്ടാവില്ല…
പോണോരൊക്കെ പൊക്കോ… ഇനി ഞാൻ മിണ്ടാത്തേന് ആരുടേം സമാധാനം പോണ്ടാ..
ഓഹ് അപ്പൊ അതാണ് കാര്യം… വെറുതെയല്ല എന്റെ ചേച്ചിപെണ്ണിന്റെ മുഖം കടുന്നല് കുത്തിയ പോലെ ഇരിക്കുന്നത്.!!! എടി പൊട്ടി ഞാനെന്താ നിന്റടുത്തീന്നു എന്നെന്നേക്കുമായി പോവൊന്നുമല്ലല്ലോ ഇടക്ക് ഞാൻ വരില്ലേ.. പിന്നെ ഒരു കടം കിടക്കുന്നില്ലേ അത് വീട്ടണ്ടേ…
ഒന്ന് പോ അവിടുന്ന്…
ആഹ് ഇതാണ് വേണ്ടത്.. ഇതുപോലത്തെ ലച്ചുവിനെയാണ് എനിക്കിഷ്ടം…അല്ല മുറിവ് എങ്ങനുണ്ട് ലച്ചൂസേ വേദനയുണ്ടോ… ഞാൻ പതിയെ ചുണ്ടിൽ തടവികൊണ്ട് ചോദിച്ചു…
ഒന്ന് പൊയ്ക്കോണം അവിടുന്ന് എല്ലാം ചെയ്തു വെച്ചിട്ട് അവന്റെയൊരു കൊഞ്ചല്…
ആഹ് പിന്നെ ഞാൻ നിന്റെ അമ്മയോട് ഇത് ഏതോ പ്രാണി വന്നിരുന്നപ്പോ ആയതാന്നാ പറഞ്ഞു വച്ചിരിക്കുന്നത്.. നീ പോയത് കൊളാക്കണ്ടാ… കേട്ടാ…
അല്ല… നീയല്ലേ പറഞ്ഞേ നീ കടിച്ചതാണെന്ന് പറഞ്ഞോളാൻ…
ഓഹോ അങ്ങനാണോ… എന്നാ നീ പറഞ്ഞോടി.. പക്ഷെ അതിനു മുമ്പ് എന്നേം നമുക്കുണ്ടാവുന്ന കൊച്ചുങ്ങളേം പട്ടിണിക്കിടാതെ നോക്കിക്കോളാം എന്ന് നിയെനിക്ക് സത്യം ചെയ്യണം… പറ്റോ…..
അയ്യടാ…
പറ്റില്ലല്ലോ എന്നാ വായും മൂടി എന്റെകൂടെ താഴേക്ക് വാ അവിടെ അമ്മായി ജ്യൂസ് ഉണ്ടാക്കി വെച്ചിട്ടുണ്ടാവും…