നീയൊന്നും പറഞ്ഞില്ലാലെ… എന്നിട്ടാണോടി ഞാനിന്നലെ എല്ലാ കാര്യങ്ങളും നിന്നോട് പറഞ്ഞപ്പോ ഇതൊക്കെ എനിക്കറിയാർന്നു എന്നും പറഞ്ഞത്..
അത്.. പിന്നെ…
മൂന്നാമതൊന്ന് പറയുന്നതിനു മുമ്പ് തന്നെ ഞാനവളുടെ വാപൊത്തി മുഖം തിരിച്ചു കവിളിൽ ഉമ്മ കൊടുത്ത ശേഷം ചെവിയിൽ മെല്ലെ പറഞ്ഞു…
I LOVE U ലക്ഷ്മി നന്ദകുമാർ…
പെട്ടന്ന് കേട്ടതുകൊണ്ടാണോ എന്തോ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ
എങ്ങും ഞെട്ടൽ നിറഞ്ഞു നിൽക്കുകയായിരുന്നു….
എന്താടി പോത്തേ ഇങ്ങനെ നോക്കണേ… ഇതുവരെ കേൾക്കാത്ത പോലെ…
ഏയ്.. ഒന്നൂല്ല…
എന്നാ ശെരി…നീ പോയി ചേച്ചിയെ സഹായിച്ചോ… ഞാനൊന്ന് ഫ്രഷാവട്ടെ…
ഞാനങ്ങനെ അധികം പറയാത്തത് കൊണ്ടാണോ എന്തോ അവളിലെ ആ ഞെട്ടൽ ഒട്ടും കുറഞ്ഞിട്ടുണ്ടായിരുന്നില്ല.. റോബോട്ട് പോണ പോലെയായിരുന്നു പെണ്ണ് നടന്നു പോയത്… അതും കണ്ടു ചിരിച്ചുകൊണ്ട് ഞാനും ബാത്‌റൂമിലേക്ക് നടന്നു…
ഇതിനിടയിൽ അടുക്കളയിലെ പണിയെല്ലാം ഒതുക്കി എന്നോട് പോവാന്നും പറഞ്ഞു ചേച്ചി സ്ഥലം വിട്ടു…
കുളിയൊക്കെ കഴിഞ്ഞു ഒരു മുണ്ടുമാത്രം ഉടുത്തുകൊണ്ട് ഞാൻ പുറത്തേക്ക് വരുമ്പോൾ ലച്ചു ടീവിയും കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു….
അല്ല ഇവിടുണ്ടായിരുന്നോ… ഞാൻ വിചാരിച്ചു ആ ഷോക്കിൽ നീയങ്ങനെ നിന്റെ വീട്ടിക്ക് പോയെന്ന്…