പൂർത്തിയാക്കാനാവാതെ രുദ്രൻ തിരുമേനി വാക്കുകൾക്കായി പരതി. അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു.
കഴുത്തിൽ അണിഞ്ഞിരുന്ന കറുത്ത തോർത്തുമുണ്ട് കയ്യിലെടുത്ത് അയാൾ മുഖത്തും കഴുത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പ് കണങ്ങൾ തുടച്ചു മാറ്റി.
പൂജാമുറിയിലെ ഉഷ്ണം തിരുമേനിയെ വല്ലാതെ ക്ഷീണിതനാക്കികൊണ്ടിരുന്നു. മുഖം അമർത്തി തുടച്ച ശേഷം അയാൾ തോർത്തുമുണ്ട് തന്റെ മടിയിലേക്ക് നിക്ഷേപിച്ചു.
“എന്താ അമ്മാവാ ഉണ്ടായേ.. വ്യക്തമായി പറയാമോ ”
ജയശങ്കർ ബഹുമാനത്തോടെ അയാളോട് ചോദിച്ചു.
കുന്താള പുരത്തെ ഗർജിക്കുന്ന സിംഹം എന്ന് അറിയപ്പെടുന്ന തന്റെ അമ്മാവനും സർവോപരി നാട്ടു പ്രമാണിയുമായ തിരുവമ്പാടി രുദ്രൻ തിരുമേനി ഒരു കുഞ്ഞു കാര്യത്തിന് ഇങ്ങനെ അസ്വസ്ഥമായി ഇരിക്കുന്നത് ജയശങ്കർ തന്റെ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു.
അയാൾ അമ്മാവനായ രുദ്രൻ തിരുമേനിയെ സാകൂതം നോക്കി.
“എന്തൊക്കെയോ അരുതാത്തത് സംഭവിക്കുന്നു ഇവിടെ… അല്പം മുൻപ് ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ ദക്ഷ മോള് എന്നെ മറി കടന്നു പോയപ്പോൾ അപൂർവമായ ഒരു സുഗന്ധം എന്റെ നാസികയിലേക്കെത്തി ചേർന്നു. വളരെ വിശിഷ്ടമായ അപൂർവങ്ങളിൽ അപൂർവമായ ഒരു പരിമളം. ഈ ലോകത്ത് വച്ചു ഏറ്റവും ലഹരി കൂടിയ ആരെയും വശീകരിക്കുവാൻ തക്ക പ്രാപ്തി ഉള്ള കാമ പൂവിന്റെ സുഗന്ധം. ആ ഗന്ധം ഇന്നെനിക് അറിയാൻ പറ്റി ദക്ഷ മോളിലൂടെ… ”
“അമ്മാവൻ എന്താ ഈ പറയുന്നേ.. കാമപൂവോ? അതെന്താണ്? അതിന്റെ മണം എങ്ങനെ ദക്ഷ മോൾക്ക് കിട്ടി? ഇനി ഒരുപക്ഷെ അവൾ മുംബൈയിൽ ഒക്കെ ഉപയോഗിക്കുന്ന വല്ല സ്പ്രൈ ആയിരിക്കും.മോള് മോഡലിംഗ് ഒക്കെ ചെയ്യണതല്ലേ, അപ്പൊ ആ രീതിയിൽ അല്ലേ മോള് നടക്കൂ ”
ജയശങ്കർ തന്റെ മനസിൽ തോന്നിയ ശങ്ക മുന്നോട്ട് വച്ചു.
“വിഡ്ഢിത്തരം പറയാതിരിക്കൂ ജയാ.. കാമ പൂവൊക്കെ 1000 വർഷങ്ങൾക്ക് മുൻപേ വംശനാശം സംഭവിച്ചതാണ്.ഇന്നത്തെ തലമുറയിൽ ഉള്ള ആർക്കും അറിയില്ല പണ്ട് കാലത്ത് അങ്ങനൊരു പുഷ്പം ഉണ്ടായിരുന്നുവെന്നും അതിനു അഭൗമ്യമായ സുഗന്ധമുണ്ടായിരുന്നുവെന്നും എന്തിനു പറയണം ഇവിടുത്തെ ഗവേഷകർ പോലും അത് കണ്ടുപിടിച്ചിട്ടില്ല. അതൊക്കെ വാമൊഴിയായി പകർന്നു കിട്ടിയ അറിവുകളല്ലേ”
“അപ്പോൾ അമ്മാവന് അതെങ്ങനെ അതിന്റെ മണം മനസിലായി.. ”
ജയശങ്കർ തന്റെ സംശയം പ്രകടിപ്പിച്ചു.
“വർഷങ്ങൾക്ക് മുൻപ് ഞാൻ ഹിമാലയം യാത്രക്ക് പോയത് നീ ഓർക്കുന്നില്ലേ ജയാ ”
“ഉവ്വ് അമ്മാവാ എന്താ ആ യാത്രയിൽ സംഭവിച്ചേ ”
“പറയാം ജയാ, അന്ന് ആ യാത്രയിൽ ഒരുപാട് അലഞ്ഞു തിരിഞ്ഞു നടക്കവേ ഞാൻ ഒരു നാഗ സന്യാസിനിയെ കണ്ടു മുട്ടി.”
“സന്യാസിനി എന്ന് പറയുമ്പോൾ അവരൊരു സ്ത്രീ അല്ലേ അമ്മാവാ, സ്ത്രീകളും സന്യാസിമാരുടെ കൂട്ടത്തിൽ ഉണ്ടോ? ”
ജയശങ്കർ സംശയം തിരുമേനിക്ക് നേരെ വച്ചു നീട്ടി.
“ഉവ്വ് ജയാ ഉത്തരേന്ത്യകളിൽ ഇതുപോലെ എത്ര സ്ത്രീകളെ വേണേലും കാണാം, സന്യാസിമാരായും സന്യാസി?മാരുടെ കൂട്ടത്തിലും. ”
ജയശങ്കർ മനസിലായി എന്ന അർത്ഥത്തിൽ തലയാട്ടി. തിരുമേനി കഥ പറച്ചിൽ പുനരാരംഭിച്ചു.
“അങ്ങനെ ആ സന്യാസിനി എന്നെ അവരുടെ കുടിയിലേക്ക് ക്ഷണിച്ചു. ആഥിത്യ