വശീകരണ മന്ത്രം 8 [ചാണക്യൻ]

Posted by

അനന്തു സന്തോഷത്തോടെ കസേരയിലേക്ക് അമർന്നിരുന്നു കൊണ്ട് പറഞ്ഞു.

“മോന്റെ പേര് അന്ന് ആരു മോള് പറഞ്ഞിന്.. പക്ഷെ ഞാൻ മറന്നിറ്റല്ലോ ഈശ്വരാ ”

അവളുടെ അമ്മ ജാള്യതയോടെ നെറ്റിയിൽ പതുക്കെ അടിച്ചു.

“അമ്മേ എന്റെ പേര് അനന്തു എന്നാ ”

“ഹാ ഇപ്പൊ ഓർമ്മ വന്ന്… മോള് പറഞ്ഞിട്ടുണ്ട്.”

“ശരിയമ്മേ ”

“മോനെ അനന്തു… ഇത് ആരു മോൾടെ അനിയത്തി ആന്ന്… ”

തന്റെ സമീപം ഉള്ള പെൺകൊടിയെ  അവർ അനന്തുവിന് മുൻപിലേക്ക് പിടിച്ചു നിർത്തി.
അവൾ അല്പം പരിഭ്രമത്തോടെ അവിടെ നിന്നു.

അനന്തു അവളെ നോക്കി ചിരിച്ചു. അവളും ചെറുതായി ഒരു പുഞ്ചിരി അവന് മറുപടിയായി നൽകി.

“എന്താ പേര്  “അനന്തു ചോദിച്ചു

“ശ്രീക്കുട്ടി  ”

അവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി നൽകി.

“ആഹാ നല്ല പേര്  ”

അനന്തു അവളെ അഭിനന്ദിച്ചു. ആ അഭിനന്ദനം അവളിൽ അല്പം ലജ്ജയുളവാക്കി.

അനന്തുവിന്റെ മുഖത്തേക്ക് നോക്കാതെ അവൾ മുഖം താഴ്ത്തി പിടിച്ചു നിന്നു.

“മോളെ നീയ് പോയിട്ട് ആരു മോളെ വിളിക്ക്”

അരുണിമയുടെ അമ്മ അവളെ മുറിയിലേക്ക് തള്ളി വിട്ടു. അവൾ ഉള്ളിലേക്ക് പോയതും അല്പം ജാള്യതയോടെ ആശ അനന്തുവിനോട് പറഞ്ഞു.

“അവൾ ഉറങ്ങുവാ മോനെ.. വെയില് കുണ്ടിക്ക് തട്ടിയാലും അവൾ അറിയൂലാ  ”

അത് കേട്ടതും അനന്തു ചിരിയോടെ അമ്മയെ നോക്കി. അതിന് ശേഷം വീടിന്റെ അകം ആകമാനം ഒന്ന് കണ്ണോടിച്ചു നോക്കിക്കൊണ്ടിരുന്നു.

“മോൻ ഈടെ ഇരിക്ക്… ഞാൻ പോയിറ്റ്‌ ചായ ആക്കട്ട്പ്പാ ”

അമ്മ അവനെ അവിടെ ഒറ്റക്കാക്കിയിട്ട് അടുക്കളയിലേക്ക് പോകാനായി തുനിഞ്ഞു.

“അയ്യോ ചായ ഒന്നും വേണ്ടമ്മേ…പിന്നൊരിക്കൽ ആവാം  ”

അനന്തു നിഷേധാർത്തത്തിൽ തലയാട്ടി.

എന്നാൽ അരുണിമയുടെ അമ്മ അത് വക വയ്ക്കാതെ അടുക്കളയിലേക്ക് ഓടി പോയി.

തിരിഞ്ഞു നോക്കിയതും വാതിൽ പടിയിൽ ചാരി നിന്നു തന്നെ വീക്ഷിക്കുന്ന  അരുണിമയെ കണ്ട് അനന്തു ക്ഷണ നേരത്തേക്ക് ശില പോലെ തറഞ്ഞിരുന്നു.

സംയമനം വീണ്ടെടുത്ത അവൻ കസേരയിൽ നിന്നും പിടഞ്ഞെണീറ്റു നിന്നു. അവളെ കാണുന്തോറും അവന്റെ ശ്വാസഗതി കൂടിക്കൊണ്ടിരുന്നു.

മറിച്ച്  അരുണിമയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.സ്വപ്നത്തിൽ കണ്ട ആളിനെ ഉറക്ക മുണർന്നു നോക്കുമ്പോൾ നേരിട്ട് കണ്ട ഉത്സാഹത്തിലായിരുന്നു അവൾ.

എങ്കിലും അത് പുറത്തു കാണിക്കാതെ കപട ഗൗരവത്തോടെ അവൾ നിന്നു.അനന്തുവിനെ കൺ നിറയെ അവൾ ഉള്ളിൽ അതിയായ

Leave a Reply

Your email address will not be published. Required fields are marked *