വശീകരണ മന്ത്രം 8 [ചാണക്യൻ]

Posted by

ആ സ്പര്ശനം അറിഞ്ഞതും അനന്തുവിന് തന്റെ  ഉള്ളിലൂടെ വിദ്യുത് പ്രവാഹം നടക്കുന്ന പോലെ  തോന്നി.

തൽക്കാലം അത് കാര്യമാക്കാതെ അവൻ ബുള്ളറ്റ് എടുക്കാൻ നോക്കിയതും ദക്ഷിണയുടെ കാർ ഡ്രൈവർ അവനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ തുറിച്ചു നോക്കുന്നത് അനന്തു കണ്ടു.

അയാളുടെ നോട്ടം സഹിക്കാനാവാതെ അനന്തു അയാൾക്ക് നേരെ മുഖമുയർത്തി ചോദിച്ചു.

“എന്താ ചേട്ടാ

“ച്ചും  “കാർ ഡ്രൈവർ ചുമൽ കൂച്ചി.

പയ്യെ അയാൾ കാറിന്റെ മറവിലേക്ക് മറഞ്ഞു നിന്നു. അനന്തു അയാളുടെ പരുങ്ങൽ സൂക്ഷ്മതയോടെ നോക്കുമ്പോഴാണ് പുറത്ത് ഒരാൾ കൈകൊണ്ട് തട്ടി വിളിച്ചത്.

“അതേയ് അനന്തു പോകാം  ”

ദക്ഷിണയുടെ ശബ്ദം കേട്ടതും പോകാമെന്ന മട്ടിൽ അവൻ തലയാട്ടി. അതിനു ശേഷം അവൻ പയ്യെ ബുള്ളറ്റ് മുൻപിലേക്ക് എടുത്തു.

അനന്തു വളരെ സൂക്ഷ്മതയോടെ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു. അവൻ ആകെ കൂടി പ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു.

മുടിനാരിഴ വ്യത്യാസം പോലും കണ്ടു പിടിക്കാൻ പറ്റാത്ത തരത്തിലുള്ള ഇരട്ടകളെ കണ്ടെത്തിയ അത്ഭുതത്തിൽ ആയിരുന്നു അവൻ.

അതും യാതൊരുവിധ ബന്ധവും ഇല്ലാത്ത, ഇതുവരെ തമ്മിൽ കണ്ടിട്ടില്ലാത്ത രണ്ടു പേർ. രണ്ടു പേരെയും കാണുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്ന പോലെ അനന്തുവിന് തോന്നി.

പക്ഷെ ഒരെത്തും പിടിയും കിട്ടതായതോടെ  അവസാനം അവൻ ബുള്ളറ്റ് ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഈ സമയം ദക്ഷിണ ആകെ അത്ഭുതത്തിൽ ആറാടിക്കൊണ്ടിരിക്കുകയായിരുന്നു. എന്തെന്നാൽ മുംബൈ പോലുള്ള മെട്രോ സിറ്റിയിലെ മടുപ്പിനേക്കാൾ ഉപരി ഇവിടുത്തെ പ്രകൃതി ഭംഗിയും ജനങ്ങളും അവരുടെ ജീവിതവും ഉപജീവന മാർഗവും സംസ്കാരവും ഒക്കെ ദക്ഷിണയ്ക്ക് ഒറ്റ വരവിൽ തന്നെ മനസിനെ പിടിച്ചുലച്ചു.

അവളുടെ അച്ഛൻ ബല്യകാലത്തിൽ പറഞ്ഞു കൊടുത്തിട്ടുള്ള കേരളമെന്ന നാടിന്റെ ഭംഗിയും നൈർമല്യവും സംസ്കാരവുമൊക്കെ അവൾ ആവോളം ആസ്വദിച്ചുകൊണ്ടിരുന്നു.

അതോടൊപ്പം അനന്തുവിന്റെ കൂടെയുള്ള ഈ റൈഡ് അവളെ ഒത്തിരി സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.പണ്ടെന്നോ നഷ്ട്ടപെട്ട തന്റെ വിലപ്പെട്ട നിധി തിരിച്ചു കിട്ടിയ ഉടമസ്ഥന്റെ സന്തോഷമായിരുന്നു അവൾക്ക് അനന്തുവിനെ കാണുന്ന മാത്രയിൽ മുഖത്തു വിരിഞ്ഞുകൊണ്ടിരുന്നത്.

പക്ഷെ എന്താണ് താൻ ഇങ്ങനൊക്കെ ചിന്തിക്കുന്നതെന്നു എത്ര ആലോചിച്ചിട്ടും ദക്ഷിണയ്ക്ക് മനസിലായില്ല.

മുംബൈയിൽ ഇഷ്ടം പോലെ ഡിജെ പാർട്ടികൾക്കും പിന്നെ കൂട്ടുകാരുടെ കൂടെ കറങ്ങാനും ഔട്ടിങ്ങിനും ഒക്കെ ദക്ഷിണ പോയിട്ടുണ്ടെങ്കിലും ഒരാളോട് പോലും അവൾക്ക് ഇത്രേം അടുപ്പം തോന്നിയിട്ടില്ല.

വലിയൊരു സുഹൃത് വലയം  തന്നെ അവൾക്ക് അവിടുണ്ട്. എന്നാൽ അന്ന് ക്ഷേത്രത്തിൽ വച്ചു ആദ്യമായി ഇയാളെ കൂട്ടി മുട്ടി വീഴാൻ പോയപ്പോൾ തന്നെ താങ്ങി നിർത്തിയതും തന്റെ കണ്ണുകളിലേക്ക് ആ വിടർന്ന നീലകണ്ണുകൾകൊണ്ട് ഉറ്റു നോക്കിയതും പോകാൻ നേരം പരിചയപ്പെട്ടതുമൊക്കെ ദക്ഷിണക്ക് വല്ലാത്തൊരു അനുഭൂതി പകരുന്ന സുഖമുള്ള ഓർമകളായി മാറി.

Leave a Reply

Your email address will not be published. Required fields are marked *