വശീകരണ മന്ത്രം 8 [ചാണക്യൻ]

Posted by

അതിനു തൊട്ട് പുറകിലായുള്ള തൊഴുത്തും അതിൽ നിന്നുയരുന്ന പശുവിന്റെ അമറലും മുറ്റത്ത് കൂടി ഓടി നടക്കുന്ന ക്ടാവും കോഴികളും ഒക്കെ കൊണ്ട് അവിടാകമാനം സംഭവ ബഹുലമായിരുന്നു.

കോഴികൾക്ക് തീറ്റ ഇട്ടു കൊടുത്തുകൊണ്ടിരുന്ന കല്യാണിയുടെ അച്ഛനും അമ്മയും ദേവനെ കണ്ടു ബഹുമാനം നിറഞ്ഞ വെപ്രാളത്തോടെ കയ്യിൽ വച്ചിരുന്ന പറ നിലത്തേക്കിട്ട് അവന് സമീപത്തേക്ക് ഓടി  നിന്നു.

അവനെ നോക്കി അവർ കൈകൂപ്പി വണങ്ങി. ദേവൻ അവരെ അത് ചെയ്യുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തി.

അവരുടെ കൂപ്പു കൈകളെ അവൻ  ബലമായി താഴ്ത്തി വച്ചു.

“അയ്യോ അച്ഛാ അമ്മേ അങ്ങനൊന്നും ചെയ്യരുത് കേട്ടോ  ”

ദേവൻ വിനയത്തോടെ പറഞ്ഞു

“അങ്ങുന്നേ ഞങ്ങളെ അങ്ങനെ വിളിച്ചു കേക്കണത് തന്നെ കോടി പുണ്യമാന്ന്.. പക്ഷെ ആരേലും കേട്ടാൽ…”

ഭയത്തോടെ കല്യാണിയുടെ അച്ഛൻ ചുറ്റുപാടും നോക്കി കൊണ്ട് പറഞ്ഞൊപ്പിച്ചു.

“അതിനിപ്പോ എന്താ കുഴപ്പം..കല്യാണിയുടെ അച്ഛനും അമ്മയും എനിക്കും അച്ഛനും അമ്മയെയും പോലെ തന്നാ.. അതുകൊണ്ട് ഞാൻ അങ്ങനെയേ വിളിക്കൂ ”

“അങ്ങുന്നിന്റെ ഇഷ്ട്ടം  ”

കല്യാണിയുടെ അച്ഛൻ സന്തോഷത്തോടെ ദേവനെ നോക്കി.

ശങ്കരൻ അങ്ങുന്നിന്റെ മോൻ ഈ ചേറിൽ പണിയെടുക്കുന്നവനെ അച്ഛാ എന്ന് വിളിച്ചതിന്റെ ആത്മ ഹർഷത്തിലായിരുന്നു അദ്ദേഹം.

അയാൾ അഭിമാനത്തോടെ ഭാര്യയെ ഉറ്റു നോക്കി. അവർ അത്യധികം സന്തോഷത്തോടെ അയാളെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

ഈ സമയം ദേവന്റെ കണ്ണുകൾ അവിടമാകെ ഒരാളെ തേടി പരതുകയായിരുന്നു. എന്നാൽ ഉദ്ദേശിച്ച ആളെ മാത്രം കണ്ടു കിട്ടിയില്ല.

“അമ്മേ കല്യാണി എവിടെ?”

ദേവൻ കല്യാണിയുടെ അമ്മയെ നോക്കികൊണ്ട് ചോദിച്ചു.

“അകത്തുണ്ട് അങ്ങുന്നേ  ”

കല്യാണിയെ വിളിക്കുവാനായി ഓങ്ങിയതും ദേവൻ അരുതെന്നു പറഞ്ഞു വിലക്കി. കല്യാണിയുടെ അമ്മ തന്റെ ഭർത്താവിന്റെ പുറകിൽ വിനയത്തോടെ ഒതുങ്ങി നിന്നു.

മുന്നിലെ കോഴികളെ ആട്ടി പായിച്ചും സാധങ്ങൾ മാറ്റി വച്ചും അവളുടെ അച്ഛൻ ഉമ്മറത്തേക്കുള്ള വഴിയൊരുക്കി.ദേവൻ അവരെ നോക്കി നന്ദിയോടെ പുഞ്ചിരി തൂകി.

അതിനു ശേഷം നിശബ്ദനായി മുന്നോട്ട് നടന്നു. തിണ്ണയും കഴിഞ്ഞു  ഉള്ളിലേക്ക് അവൻ കാലു നീട്ടി വച്ചു കയറി.

സാമാന്യം പൊക്കം ഉണ്ടായിരുന്നതിനാൽ  ദേവന്റെ തല കട്ടിള യുടെ തുഞ്ചത്ത് ചെന്നു ശക്തിയിൽ ഇടിച്ചു.

ദേവൻ ഉള്ളിലേക്ക് കയറി വേദനയോടെ തല ചെന്നിടിച്ച ഭാഗത്തേക്ക്‌ നോക്കി.കട്ടിളയുടെ വലിപ്പ കുറവിനുള്ള സമ്മാനം നെറുകയിൽ കിട്ടിയ വേദനയിൽ ദേവൻ ഒന്ന് പകച്ചു നിന്നു.

അപ്പൊ അടുക്കളയിൽ നിന്നും ഓടി കിതച്ചു വന്ന കല്യാണി ദേവനെ കണ്ടതും പൊടുന്നനെ തറഞ്ഞു നിന്നു.

അവൾ ഈറണിഞ്ഞ കൈ പാവാട തുമ്പിൽ തുടച്ചു കൊണ്ട് വെപ്രാളത്തോടെ അവനരികിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *