ഉർവശി ശാപം ഉപകാരം 3 [Danilo]

Posted by

 

സിസ്റ്റർ : ഇത്ര നേരത്തെ എത്തുവെന്നു ഞാൻ വിചാരിച്ചില്ല. തത്കാലം കുടിക്കാൻ ചായയോ മറ്റും പറയാം. 8 മണിക് ഞാൻ നിങ്ങൾക്കും ചേർത്തു ബ്രേക്ക്‌ ഫാസ്റ്റ് പറഞ്ഞിട്ടുണ്ട്.

 

സിന്ധു : ബസ്സിന്‌ വരാമെന്നാ വിചാരിച്ചേ, പിന്നെ സ്കൂട്ടർ എടുത്തിങ് പോന്നു. ഞങ്ങളൊക്കെ സിസ്റ്ററിനെ ഒന്ന് കാണാൻ കൊതിച്ചിരിക്കുകയായിരുന്നു.

 

സിസ്റ്റർ : ഹാ.. ഹാ.. ഹാ.. അത് ശെരി. സാർ എന്താണാവോ മിണ്ടാതിരിക്കുന്നെ.

ഗോഗുൽ അല്പം നാണത്തോടെ മിണ്ടാതിരിക്കുന്നത് കണ്ടു സിസ്റ്റർ ചോദിച്ചു.

 

സിന്ധു: ഓ ഇവന്റെ കാര്യം. ഇവിടെ എത്തുന്നതുവരെ നൂറു നാവായിരുന്നു. സിസ്റ്റർ മെലിഞ്ഞിട്ടുണ്ടാകും, തടിച്ചിട്ടുണ്ടാകും, വെളുത്തിട്ടുണ്ടാകും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇപ്പോ മിണ്ടാട്ടാവില്ല.

 

സിസ്റ്റർ : ഹാ. ഹാ. ഹാ. അവനെന്റെ കൊച്ചല്ലേ.. ദേ ഞാൻ എന്തൊക്കെയാ ഇറ്റലിയിൽനിന്നും നിനക്ക് കൊണ്ടുവന്നേക്കുന്നതെന്നു നോക്ക്.

 

ഒരു വില കൂടിയ ടൈപ്പ് വാച്ച്, ഹോകാ മാച്ചിന്റെ ഒരടിപൊളി ഷൂ, പല ടൈപ് ചോക്ലേറ്റസ്, വേറെയും ചില ഹെഡ് സെറ്റ് പോലുള്ള ഗാഡ്‌ജറ്റ്സ്. എല്ലാം കണ്ടു ഗോഗുലിനു സിന്ധുവിനും വളരെ സന്ദോഷവായ്. അങ്ങനെ 8 മണിക്കാതെ ബ്രേക് ഫാസ്റ്റൊക്കെ കഴിഞ്ഞു വീണ്ടും അവർ ഓഫിസിൽ തിരിച്ചെത്തി.

 

സിസ്റ്റർ : പിന്നെ, പ്രധാനപെട്ട കാര്യം ഞാൻ പറഞ്ഞില്ല. ഇനി ഞാൻ ഇവിടെ കാണും.

 

സിന്ധു : ഈ മഠത്തിലോ.

സിസ്റ്റർ : യെസ്, ആക്ച്വലി, ഞാൻ റോമിൽ ഒരു കോഴ്സിന് പോയതാണ്. അത് കഴിഞ്ഞു വന്നപ്പോൾ ഇവിടുത്തെ ലോക്കൽ സുപ്പീരിയർ ആയി.

Leave a Reply

Your email address will not be published. Required fields are marked *