ഉർവശി ശാപം ഉപകാരം 3 [Danilo]

Posted by

സിന്ധുവിന്റെ കണ്ണുകൾ നിറഞ്ഞു.

 

സോഫിയ: എടി സത്യം. ഞാൻ എന്തിനാ നിന്നോട് നുണ പറയുന്നത്. സത്യമായിട്ടും നിന്റെ കുട്ടി മരിച്ചിട്ടൊന്നുമില്ല. ഇങ്ങനാണെങ്കിൽ എന്തോ ചതി നടന്നിട്ടുണ്ട്.

 

സിന്ധു: അപ്പോ, എന്റെ കുട്ടിക്ക് എന്താ പറ്റിയത്. എല്ലാവരും ചേർന്നു എന്നെ ചതിക്കിവായിരുന്നോ.

സിന്ധു ഇതെല്ലാം കേട്ട്, ആകെ വിളറി. തന്നെ ആരാണ് ചതിച്ചതെന്നു അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങു. അതികം പിടിച്ചു നിൽക്കാൻ സിന്ധുവിനു സാധിച്ചില്ല. സിന്ധു അലറി കരയാൻ തുടങ്ങി. കാഫ്തേരിയയിൽ ഉണ്ടായിരുന്ന മറ്റു കന്യസ്ത്രീകളും ബഹളം കേട്ടു അവരുടെ അടുത്തേക് വന്നു കാര്യം തിരക്കി.

 

ഗ്ലാടിസ് സിസ്റ്റർ: ഈ സംസാരം നമുക്ക് ഇവിടെ വെച്ച് നിർത്താം. സിന്ധു വാ പോകാം.

 

സിന്ധു: ഇല്ല സിസ്റ്റർ, എനിക്കും ഇപ്പോൾ അങ്ങനെത്തന്നെയാ തോന്നുന്നത്. എന്റെ കുഞ്ഞിനെ മനഃപൂർവം ആരോ എന്നിൽനിന്നും അകറ്റി, അതാരാണെന്ന് എനിക്ക് അറിയണം.

 

സിന്ധു ഫോൺ എടുത്തു അമ്മിണിയുടെ നമ്പർ ഡയൽ ചെയ്തു വിളിക്കാൻ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചതും, ഗ്ലാടിസ് സിസ്റ്റർ സിന്ധുവിന്റെ കൈ തടഞ്ഞു ഫോൺ കൈകലക്കി.

 

ഗ്ലാടിസ് സിസ്റ്റർ: വേണ്ടാ, ആരെയും നീ വിളിക്കണ്ട. നിന്റെ കുട്ടി എവിടെയും പോയിട്ടില്ല. തത്കാലം എന്റെ ഓഫീസിലേക്ക് പോകാം. അവിടെ ചെന്നിട്ട് കാര്യങ്ങളൊക്കെ പറയാം.

 

സിന്ധു: സിസ്റ്റർ… സിസ്റ്റർക്കെങ്ങനെ ഇതൊക്കെ?

 

സിസ്റ്റർ: അതൊക്കെ പറയാം, തത്കാലം നീ വാ..

 

സിന്ധു അത് കേട്ടതും ആകാംഷകൊണ്ടും സന്ദോഷംകൊണ്ടും കരച്ചിൽ അല്പം നിയന്ധ്രിച് സിസ്റ്ററിന്റെ കൂടെ ഓഫീസിലേക്ക് നടന്നു. സോഫിയ സിസ്റ്റർ ചുറ്റും കൂടിയവരെ എന്തൊക്കെയോ പറഞ്ഞു ഒഴിവാക്കി വിട്ടു, അവരോടൊപ്പം ഓഫീസിലേക്ക് നടന്നു. ഓഫീസിൽ എത്തിയതും സിന്ധു ഒട്ടും ക്ഷമ കാണിക്കാതെ സിസ്റ്ററിനോട് തന്റെ കുട്ടിയെക്കുറിച്ചു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *