ഗ്ലാടിസ്: സിന്ധുവിനു ഞാൻ മനസിലാക്കിയടുത്തോളം കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിവേകം ഉണ്ട്. അതുകൊണ്ട് ഞാൻ പറയുന്നത് നന്നായി മനസ്സിലാക്കണം.
സിന്തു ആകാംഷയോടെ സിസ്റ്ററിനെ ശ്രെദ്ദിച്ചു.
സിസ്റ്റർ: ആദ്യംതന്നെ പറയട്ടെ, നിന്റെ കുട്ടി, നിന്റെയൊപ്പംതന്നെ ഉണ്ട്. നിന്നിൽ നിന്നും അവനെ അകറ്റാൻ ആരും മനഃപൂർവം ശ്രമിച്ചിട്ടില്ല. അത് നീ മനസ്സിലാക്കണം. പിന്നെ നിന്റെ കുട്ടി വേറെ ആരുമല്ല ഗോഗുൽ. അവനാണ് നീ പ്രസവിച്ച നിന്റെ മോൻ.
സിന്ധുവിനു ഗ്ലാടിസ് സിസ്റ്ററിന്റെ വാക്കുകൾ ഉൾകൊള്ളാൻ കഴിഞ്ഞില്ല. എന്നാൽ അതെ സമയം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും തോന്നി.
സിസ്റ്റർ തുടർന്നു. നടന്നതെല്ലാം സിന്ധുവിനോട് പറഞ്ഞു. അമ്മിണിയോട് ആദ്യം അല്പം ദേഷ്യം തോന്നിയെങ്കിലും, പ്രസന്നന്ന് പ്രത്യുല്പാതന ശേഷി നഷ്ടമായത് പിന്നീടാണ് അമ്മിണി അറിഞ്ഞതെന്നു മനസിലാക്കിയപ്പോൾ സിന്ധുവിനു കാര്യങ്ങൾ മനസിലായി.
സിസ്റ്റർ: പിന്നെ, ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ, തത്കാലം ഇത് ഇങ്ങനെത്തന്നെ പോട്ടെ. കാലം ഇത്രയും കഴിഞ്ഞു, ഒരു ദുരന്തം ഉണ്ടായെങ്കിലും, നിന്റെ കുട്ടി നിന്റടുത്തുതന്നെ തിരിച്ചെത്തി. നമ്മളായിട്ടു എന്തിനാ എല്ലാവരെയും വിഷമിക്കുന്നത്. അവൻ പോലും തത്കാലം ഇതറിയണ്ട.
സിന്ധുവിനു ഗോകുലിനോട് താന്നാണ് അവന്റെ യഥാർത്ഥ അമ്മ എന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും സിസ്റ്റർ പറഞ്ഞതുപോലെ, പ്രിയയുടെ കാര്യം ഓർത്തപ്പോൾ, സിസ്റ്റർ പറഞ്ഞതുതന്നെയാണ് ശെരി എന്ന് സിന്ധു മനസിലാക്കി.