ഒരാൾ: വാ വാ, ഇങ്ങോട്ടു പോരെ മലയാളികളാണെന്നു അവിടുന്ന് കണ്ടപ്പോഴേ മനസിലായി. നാട്ടിലെവിടെയാ..
സിന്ധു: ഉപ്പുതറ, ഇടുക്കി.
ഒരാൾ: ആഹ്, ഞാൻ കൊല്ലത്താ.. ആദ്യവായിട്ടാണല്ലേ ഇവിടെ?
സിന്ധു: അതെ
ഒരാൾ: മ്മ്, സാധാരണ നമ്മുടെ കൂട്ടരൊക്കെ എന്റടുത്താ രജിസ്റ്റർ ചെയ്യാൻ വരാറ്, ശെരി ഈ ഫോം ഒന്ന് ഫിൽ ചെയ്യണം.
ഫോമിൽ ഗോഗുലിന്റെ പേരിന്റെ നേരെ സൺ എന്ന കോളം ടിക് ചെയ്തത് കണ്ടപ്പോൾ ഗോഗുലിനു സങ്കടം തോന്നി. രാവിലെ സിന്ധുവിനോട് തോന്നിയ ദേഷ്യമെല്ലാം അവനു മാറി. ഏത് അർത്ഥത്തിലാ സിന്ധു കുളിപ്പിച്ചു തരാമെന്നു ചോദിച്ചതെന്നും മുടി ചീവി തന്നതും എന്നൊക്കെ അവനു ഓർത്തപ്പോൾ സിന്ധുവിനോടുള്ള സഹതാപവും സ്നേഹവും അവനു കൂടി.
ഒരാൾ: ആയോ.. മോളെ, ഇന്നത്തെ ഡേറ്റ് ഇടല്ലേ, ഇന്ന് നടക്കില്ല.
സിന്ധു: അതെന്താ?
ഒരാൾ: ഇപ്പോ വടക്കന്മാരുടെ സീസണല്ലേ, അവര് വന്ന് ഒന്നും രണ്ടും മാസത്തേക്കൊക്കെയാ അന്നദാനം നടത്തുന്നത്. നമ്മളെപ്പോലെയാണോ, കാശെടുത്തു വീശുവല്ലേ.
സിന്ധു: അയ്യോ.. ഇവനാണെങ്കിൽ ക്ലാസ്സുണ്ട്, ഞങ്ങൾ നാളെ മടങ്ങാമെന്നു വിചാരിച്ചാ ഇറങ്ങിയത്.
ഒരാൾ: മ്മ്.. പക്ഷെ ഇന്നും നാളെയും ആലോചിക്കണ്ട. മറ്റന്നാൾ ഒരു UP കാരന്റെ അന്നദാനം സ്റ്റാർട്ട് ചെയ്യുവാ. അത് ഒരു ദിവസം മാറ്റി, നിങ്ങളുടേത് ആകാൻ ഞാൻ നോകാം. ഫോൺ നമ്പർ ഇതിൽ ഉണ്ടല്ലോ. ഞാൻ വിളിച്ചു പറയാം.
അത് കേട്ടതും സിന്ധു ഗോഗുലിനെ ഒന്ന് നോക്കി.
ഒരു കുട്ടിയില്ലാത്ത സിന്ധുവിനു ഒരു മകന്റെ സ്ഥാനത്തു നിന്നു എല്ലാം ചെയ്തു കൊണ്ടുക്കണമെന്ന് അല്പം മുൻപുതന്നെ ഗോഗുൽ ദൃഡാനിശ്ചയം എടുത്തിരുന്നു.