പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Posted by

രുചിയോടും അരുചിയോടും മാറിമാറി കഴിച്ചു പുതിയ ലോകത്തോട് കാര്യമായി സമരസപ്പെടുവാൻ ശ്രമിച്ചു .മണിക്കൂറുകൾ കടന്നു പോകവേ, അകത്തേയും പുറത്തെയും അപരിചിതമായ ‘ നവ’ കാഴ്ചകളേയും ഗന്ധങ്ങളെയും മനസ്സിൽ ഉൾകൊണ്ട്, പുതുമകളോടെല്ലാം സമരസപ്പെടുവാൻ പഠിച്ചു …പതിയെ പുതിയ മാറ്റത്തിലേക്കവൻ ഇറങ്ങിവന്നു !. അങ്ങനെ , പഴമകളേടെല്ലാം ”ഗുഡ്ബൈ ” പറഞ്ഞു നവീനമായൊരു ലോകത്തേക്ക്…നവീന സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി ”കളിചിരി”കളും ,ചർച്ചയും , തർക്കങ്ങളും ഒക്കെയായി അഭിയുടെ ”ഉല്ലാസ ‘യാനപാത്രം അതിൻറെ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു . സംഭവബഹുലങ്ങളായ നാലുനാൾ പിന്നിട്ട് , ട്രയിൻ അഞ്ചാം ദിവസം അതിൻറെ യാത്രയാവസാനിപ്പിക്കലിൻറെ സമയത്തോടടുത്തു . ഇതിനകം അഭി , അളിയനുമായി നല്ലൊരടുപ്പം സ്‌ഥാപിച്ചു കഴിഞ്ഞിരുന്നു . ചേച്ചിയുമായി , വളരെകാലശേഷം ബന്ധം ഒന്നുകൂടി പുതുക്കി . നവീണിന് മാമനെ വിട്ടുപോകാൻ വയ്യ !എന്ന അവസ്‌ഥയിൽ അയാളുമായി അത്രമാത്രം സ്നേഹബന്ധത്തിലായി .ഒടുവിൽ …അഞ്ചു ദിവസം നീണ്ടുനിന്ന സുദീർഘമായ യാത അവസാനിപ്പിച്ചു , ‘ ശുഭയാത്ര അനുഭവങ്ങളുമേന്തി ‘ ജയന്തിജനത ‘ ബോംബേ സെൻട്രലിൽ വന്നു നിൽക്കുമ്പോൾ അഭി ആ അഞ്ചുദിന സ്വർഗ്ഗീയാനുഭവങ്ങളിലൂടെ ആ കുടുംബവുമായി അത്രമേൽ സുദൃഢമായൊരു ബന്ധത്തിൽ എത്തിച്ചേർന്നു കഴിഞ്ഞിരുന്നു .

യാത്ര തുടങ്ങുമ്പോഴത്തെ അവസ്‌ഥകളിൽ നിന്ന് തുലോം വ്യത്യസ്തമായി….അഭിയിൽ പതുങ്ങനെ കടന്നുവന്ന മാറ്റത്തിലും ,ഉത്സാഹങ്ങളിലും അവനെക്കാൾ ആ ദമ്പതികൾ വളരെ സന്തുഷ്‌ടരായിരുന്നു . അവനെ കുറിച്ചുള്ള ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും പുതുനാമ്പ് ഏകി…അത് വാനോളം ഉയർത്തി . ‘ 18 ‘-ആം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും യാത്ര തീർത്തു പെട്ടിയും സാധനങ്ങളും ”പോർട്ടർ ഡ്രോളി ”യിലേക്ക് കൈമാറുമ്പോൾ സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു . സ്റ്റേഷനിലെയും പുറത്തെയും തിരക്കുകളൊക്കെ അവഗണിച്ചു , ബഹളങ്ങളെ ഒക്കെയും അതിജീവിച്ചവർ പുറത്തിറങ്ങി . സ്റ്റേഷൻടാക്സിയിൽ പെട്ടികളൊക്കെ കുത്തിനിറച്ചു പിന്നെ നേരേ രാജീവിൻറെ താമസസ്‌ഥലത്തേക്ക് . ബോംബെ നഗരത്തിൽനിന്നും ഏറെയൊന്നും ദൂരത്തല്ലാത്ത , സ്റ്റേഷനിൽനിന്ന് ഏകദേശം പത്തു കിലോമീറ്റർ ചുറ്റളവിൽപെട്ട, മലയാളികൾ ഒരുപാട് തിങ്ങിപ്പാർക്കുന്ന ”ബാന്ദ്ര”ക്കടുത്തു ഒരു പ്രദേശത്തായിരുന്നു അയാളുടെ ‘ഫ്‌ലാറ്റ് ‘.അല്പം പഴയത് എങ്കിലും അത്യാവശ്യ സുഖസൗകര്യങ്ങൾ ഒക്കെയുള്ള ഒരു ‘ത്രീ ബെഡ്ഡ്‌റൂം ‘ഫ്‌ളാറ്റ് . സമീപത്തു കൂടുതലും മലയാളികൾ ആണെങ്കിലും , മറ്റ് ഭാഷാ -ദേശക്കാർ എല്ലാം ഇടകലർന്ന് ഒത്തിണങ്ങി ജീവിക്കുന്ന വലിയ ലഹളയും ബഹളവും ഒന്നുമില്ലാത്ത ഒഴിഞ്ഞൊരിടം !.എന്തിനും ,ഏതിനും ഏതു സൗകര്യവും വലിയ ദൂരത്തല്ലാതെ .

അവിടുത്തെ ജീവിതം അതിനാൽ അഭിക്കും അങ്ങനെവലിയ ബുദ്ധിമുട്ടുകളൊന്നും സൃഷ്‌ടിച്ചില്ല . എല്ലാം …ഒരുവിധം കുഴപ്പമില്ലാതെ ,അവൻറെ തന്നെ നിയന്ത്രണത്തിൽ മുന്നോട്ടുപോയി . അതുകൂടാതെ എപ്പോഴും ഏതിനും എല്ലാ സഹായ സജ്ജീകരണങ്ങളും ഒരുക്കി അളിയനും ചേച്ചിയും കൂടെനിന്നു . ‘ഫ്‌ലാറ്റ് ‘ലെ ഒരു നല്ല ‘അറ്റാച്ചിട് സിംഗിൾ ബെഡ്ഡ്‌റൂം ‘അവനായി അവർ ഒഴിഞ്ഞുകൊടുത്തു . തൊട്ടുതാഴെ ,

Leave a Reply

Your email address will not be published. Required fields are marked *