പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Posted by

ഒട്ടും ചമയങ്ങൾ ഒരുക്കാതെ മുഖകാന്തിയിൽ…സ്‌ഥായിയായ വിഷാദം കൂടുകെട്ടി എന്തിനോ അതിന് തടസ്സമായി നിൽക്കുന്നു . കൺതടങ്ങളിലെ കറുത്ത തടിപ്പും ,മയങ്ങിയ കണ്ണിണകളും അതിന് നല്ലൊരു ഉദാഹരണങ്ങളാണ് .പഴയ മാൻപേട കണ്ണുകളിലെ ദീപ്‌തി ഒന്നാകവേ മങ്ങിമാഞ്ഞു പോയിരിക്കുന്നു . അധികം നിറങ്ങളില്ലാത്ത സാരിയും ആടയാഭരണങ്ങളുടെ ആലങ്കാരികതകൾ ഒന്നുമില്ലാത്ത ദേഹവും അവളിലെ തന്മയത്വങ്ങളെ അതുപോലെ വിളിച്ചറിച്ചു . എങ്കിലും പ്രായം …സൗന്ദര്യത്തിന് ഒരു ഏറ്റക്കുറച്ചിലും വരുത്താതെ, ആ രൂപലാവണ്യത്തെ അതേ അളവിലും ഭാവത്തിലും ഇപ്പോഴും അതുപോലെ കാത്തു സൂക്ഷിച്ചിട്ടുണ്ട് . അത് ഒരുപക്ഷേ ആ മനസ്സിൻറെ നന്മയും നൈർമ്മല്യവും കൊണ്ടാവാം . അഭിയിലെ കൗതുകക്കാരൻ തൻറെ കണ്ണുകളിലൂടെ പഴമയുടെ വസന്തം തിരയുകയാണോ ?…എന്നുള്ള സംശയങ്ങളാൽ ആവാം കയ്യിൽ കരുതിയിരുന്ന ഒരു ”പ്ലെയിൻഗ്ളാസ്സ് ” അവൾ എടുത്തണിഞ്ഞു ഒന്നുകൂടി അവനടുത്തേക്ക് നിന്നു .

ആ ശാരീരിക സൗന്ദര്യത്തിനെ ഒന്നുകൂടി ബലപ്പെടുത്തി , കാഴ്ചക്കാർക്ക് മുമ്പിൽ ഗൗരവക്കാരിയുടെ ”നിറപട്ടം ”ചാർത്തികൊടുക്കാൻ എന്നപോലെ…എല്ലാറ്റിനും ഒരു മറയും മഹിമയുമായി മുഖമാകെ മറക്കുന്നൊരു വലിയ വട്ടക്കണ്ണട !. ഗൗരവത്തിനു മാത്രമല്ല , അവളുടെ സൗന്ദര്യത്തിനും മാറ്റുകൂട്ടുന്നുണ്ട്..കണ്ണടയും ലളിതം എങ്കിലും, പാകതയോടുള്ള അവളുടെ വേഷവിധാനവും ഭാവങ്ങളും .അവൾ ജീവിതത്തെ ശരിക്ക് അറിഞ്ഞു , പഠിച്ചുകഴിഞ്ഞിരിക്കുന്നു എന്നഭി തീർച്ചയാക്കി .മൗനമവസാനിപ്പിക്കാതെ ഇരുവരും പരസ്പരം മുഖാമുഖം നോക്കി നിന്നു . ആരും ഒന്നും മിണ്ടാൻ തയ്യാറായില്ല. നീണ്ട നോട്ടങ്ങളിലൂടെ രണ്ടുപേരും പരസ്പരം നോക്കി പഠിക്കയോ, കാലങ്ങൾ അളന്നു തിട്ടമാക്കുകയോ ആയിരുന്നിരിക്കാം…ആരെയും കാത്തുനിൽക്കാതെ സമയം അതിൻറെ വഴിക്കുപോയി . കുറെയധികം നേരം , ഇമയനക്കാതെ , വിചിന്തനങ്ങളിൽ വ്യാപാരിച്ചു നിന്ന ശേഷം , പൊടുന്നനെ ഒന്നുണർന്ന്…അഭിയെ പിന്തിരിപ്പിച്ചു മൗനംഭജിച്ചു ലീന മൊഴിഞ്ഞു…..

” അഭിക്കെങ്ങനെ….ഇവിടമൊക്കെ ഇഷ്‌ടപ്പെട്ടോ ?…..”

അവളിൽ നിന്നുമകന്ന്..ചുറ്റുപാടും ഒന്നുകൂടി പരതി നോക്കി പുഞ്ചിരിയോടെ അവനറിയിച്ചു ” പിന്നെ , കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല . അത്രക്ക് സുന്ദരം!. റിയലി മാർവെല്ലസ് . ലീന ആയിരിക്കും എല്ലാത്തിനും പിന്നിൽ ല്ലേ ?…..”.

അവൻറെ പ്രസന്നതക്ക് മറുപടിയായി അവൾ നന്നായൊന്ന് പ്രസാദിച്ചു , നിറഞ്ഞ നല്ലൊരു പുഞ്ചിരി മാത്രം അവൾ ഉത്തരം നൽകി. അഭി വീണ്ടും ഗൗരവക്കാരനായി മുഖത്തേക്ക് നോക്കിത്തന്നെ ചോദിച്ചു .

” സൗന്ദര്യത്തിനും മറ്റും…വല്ലാത്തൊരു മാറ്റം തോന്നിപ്പിക്കാനോ?…അതോ മൊത്തത്തിൽ ഒരു ഗൗരവക്കാരിയുടെ ഭാവം ക്ഷണിച്ചു വരുത്താൻ വേണ്ടിയോ?…ഒരു കണ്ണടയുടെ പുകമറ?……”

” ഉം ….ചേരുന്നുണ്ടോ?…..” ഒരു മോഡലിനെ അനുസ്മരിപ്പിച്ചു, കണ്ണട കീഴ്മേൽ ചലിപ്പിച്ചു അലീന.

” ഇല്ലേയില്ല എന്നു മാത്രമല്ല , ഒരു കപട അഭിനയം നന്നായി നിഴലിക്കുന്നുമുണ്ട് . നിനക്കോ നിൻറെ മുഖത്തിനോ ഒരിക്കലും ഇണങ്ങുന്നതല്ല , ഈ കിന്നരി തുന്നിയ കള്ളങ്ങൾ ! അത് നീ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .” മുഖത്ത് നിന്ന് കണ്ണ് പറിയ്ക്കാതെ അഭി മൊഴിഞ്ഞു .

” വേറാർക്കും വേണ്ടിയല്ല ,

Leave a Reply

Your email address will not be published. Required fields are marked *