പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Posted by

നിൻറെ ഉണങ്ങിത്തുടങ്ങിയ മുറിവുകളിൽ വീണ്ടും വന്നു നീറ്റലുണ്ടാക്കാൻ ശ്രമിക്കുന്നതിൽ….ഒക്കെ സത്യം…വല്ലാത്ത നോവുണ്ട് . പക്ഷെ…ഞാൻ ഇവിടെ ഉള്ള അവസരത്തിൽ, നിൻറെ ‘ബെറ്റർഹാഫ് ‘, നിൻറെ പ്രിയപ്പെട്ടവൻറെ, ഓർമ്മദിവസം എങ്കിലും വന്നൊന്ന് കണ്ട് നിന്നെ സാന്ത്വനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ …എൻറെ ഈ ജീവിതത്തിൽ ഒരിക്കലും എനിക്കൊരു മനസ്സമാധാനവും ഉണ്ടാകില്ല . അതാണ് ഒരുപാട് വൈകിയാണെങ്കിലും അവിവേകമാണെങ്കിലും ….അറിഞ്ഞപ്പോൾ ഞാൻ വന്നെത്തിയത് . എന്നെ അറിയുന്ന നീ അത് മനസ്സിലാക്കുമെന്ന് , അതിന് മാപ്പു നൽകുമെന്ന് വിശ്വസിക്കുന്നു . ”

അതിനുള്ള ലീനയുടെ ഉത്തരം അഭിമാനപൂർവ്വമായിരുന്നു…..” മാപ്പോ! ?.എന്തുവാടാ അഭീ പറയുന്നത് ?…നീ അതിന് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ?. തെറ്റ് ചെയ്താലല്ലേ മാപ്പ് പറയേൺടൂ. പക്ഷെ നിന്നിൽ എനിക്ക് വിശ്വാസമുണ്ട് . നീ പറഞ്ഞെതെല്ലാം വിശ്വസിക്കുന്നു , മനസ്സിലാക്കുന്നു എന്ന് മാത്രമല്ല , അതിലെല്ലാം വലിയ സന്തോഷവുമുണ്ട് അഭി. അത് അറിയിക്കാൻ ആണെങ്കിലും എന്നെ വന്നൊന്ന് കാണാൻ നിനക്കൊന്ന് തോന്നിയല്ലോ ?. മരണം അതിനൊരു നിമിത്തം ആയിപ്പോയെങ്കിലും ആ താങ്ങാനാവാത്ത വേദനയിലും നിന്നെ ഓർത്തു അതിയായ അഭിമാനവും മതിപ്പും എനിക്കുണ്ട് .പക്ഷെ ആ ആനന്ദങ്ങൾക്കിടയിലും ഒന്ന് മാത്രമേ ഒരു പഴയ സതീർഥ്യ എന്ന നിലയിൽ എനിക്ക് നിന്നെ ഓർമ്മിപ്പിക്കാനുള്ളൂ . ”

അഭീടെ ” എന്താണത്?…” എന്നുള്ള ഉറ്റുനോട്ട ചോദ്യത്തിന് ഉത്തരമായി ലീന ……
” കുറച്ചുനാൾ …ഒരു രണ്ട് വര്ഷം മുന്നേ , എന്തോ ആവശ്യത്തിന് കോളേജിൽ പോയപ്പോൾ…സ്മിത ആന്റിയെ കണ്ടു . അവരുമായി ഞാൻ എന്തോ സംസാരിച്ചു നിൽക്കുമ്പോൾ , നിൻറെ മുറപ്പെണ്ണ് ശ്രീക്കുട്ടിയെ അവിടെവച്ചു യാദൃച്ഛികം ഞങ്ങൾ കണ്ടു. ആന്റിയാണ് ശ്രീമോളെ എനിക്ക് പരിചയപ്പെടുത്തി തന്നത് . അവളെന്നേയും പരിചയപ്പെട്ട് ഒരുപാട് നേരം ഒരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഒടുക്കം, ആന്റി നിൻറെ കാര്യം അന്വേഷിച്ചപ്പോൾ അവൾ പറഞ്ഞാണ് ഞങ്ങൾ നീ ഇതുവരെ കല്യാണം കഴിച്ചിട്ടില്ലെന്നും….നീ ഉടൻതന്നെ വന്ന്‌ അവളുമായുള്ള ”കെട്ട് ” അധികം വൈകാതെ ഉണ്ടാവും എന്നൊക്കെ അവൾ പറയുന്നത് .അന്നത് കേട്ട് , ആദ്യം വലിയ നിരാശ തോന്നിയെങ്കിലും …അവസാനകാര്യം കേട്ട് , വളരെ സന്തോഷത്തിലാണ് ഞങ്ങളന്ന് മടങ്ങിയത് . പറഞ്ഞുവന്നത്…കഴിഞ്ഞത് കഴിഞ്ഞു . അഥവാ അവൾ ഇതുവരെ കെട്ടിയില്ലെങ്കിൽ…..കെട്ടിക്കാണില്ല എന്നാ എനിക്ക് തോന്നുന്നത്. കെട്ടിയില്ലേൽ അവളെതന്നെ കെട്ടുക !. നിനക്ക് നന്നായി ചേരുന്ന , നല്ലൊരു പെണ്ണാണവൾ . നല്ല സ്വഭാവവും സൗന്ദര്യവും ഒത്തിണങ്ങിയ, പഠിക്കാനും സമർഥയായ മിടുമിടുക്കി പെണ്ണ് . പോരെങ്കിൽ നിൻറെ കുടുംബത്തിൽ തന്നെയുള്ള, കുട്ടിക്കാലം മുതലേ പരസ്പരം അറിയുന്ന …നിനക്ക് വിധിച്ച നിൻറെ സ്വന്തം പെണ്ണ്!. ഇത്ര സ്നേഹിച്ചു അവൾ നിൻറെ കൂടെ ഇത്രകാലം ഉണ്ടായിരുന്നിട്ടും അവളെ കെട്ടാൻ, നീ ഇത്ര അമാന്തിച്ചതെന്തേ ?. അവളെ നീ ഇനി ഒരിക്കലും കൈയ്യൊഴിയരുത് ,നിൻറെ ജന്മസൗഭാഗ്യം ആണവൾ . അവളെ കെട്ടി ജീവിതാവസാനം വരെ നീ സസുഖം ജീവിക്കുക . കഴിയുമെങ്കിൽ, ഇടക്കുവന്നു ഈ പഴയ സുഹൃത്തിനെയൊക്കെ ഒന്ന് കാണാൻ ശ്രമിക്കുക. ഇത്രേയുള്ളൂ . നിൻറെയീ സാന്ത്വനങ്ങളുടെ ഒക്കെ യഥാർത്‌ഥ സുഖവും സന്തോഷവും അനുഭവഭേദ്യമായി…അപ്പോഴേ എനിക്ക് നിത്യസമാധാനമേകൂ . ”

Leave a Reply

Your email address will not be published. Required fields are marked *