പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Posted by

എങ്കിലും മടക്കയാത്രയിൽ നാട്ടിൽ, വീട്ടുകാർ കെണിവച്ചു തന്നെക്കാത്തു നടവഴിയിൽ പതിയിരിക്കുന്ന.. ”മാ൦ഗല്യം”എന്ന ഭീകരമായ ചതിക്കുഴിയെ കുറിച്ച് നന്നായി ബോധവാനാകാതിരിക്കാനും അയാൾക്ക് കഴിഞ്ഞില്ല . അതും താൻ പെങ്ങളൂട്ടിയായി മനസ്സിൽ കൊണ്ടുനടന്ന്….എല്ലാ കുറുമ്പുകൾക്കും കുസൃതികൾക്കും കൂട്ടുനിന്ന് ഈ അഞ്ചു വർഷവും അവളെഴുതിയ കത്തുകൾക്കെല്ലാം കൃത്യമായി മറുപടി കൊടുത്തു സ്നേഹിക്കയും താലോലിക്കയും ചെയ്‌ത ശ്രീക്കുട്ടി എന്ന ബാല്യകാല കൂട്ടുകാരിയുമായി . ഇത്രനാളും ഒരു അനിയത്തിക്കുട്ടിയായി നെഞ്ചിലേറ്റിയ കളിക്കൂട്ടുകാരിയെ മറ്റൊരു ദിവസം ഭാര്യയുടെ സ്‌ഥാനത്തു നിർത്തി ഒരു ജീവിതം !. ദാരുണം ആണത്…ദയനീയവും . ബന്ധുക്കളുടെ സ്വകാര്യ ലാഭേച്ഛക്ക് വേണ്ടി , സ്വയം താൻ അവർക്ക് ബലി കൊടുക്കേണ്ടി വരിക .ഓർക്കാനേ ആവുന്നില്ല!. എങ്കിലും വിധി!. എന്നും തന്നെ തകർത്തെറിഞ്ഞ തൻറെ വിധി!. തൻറെ ചുടു രക്തത്തിനുവേണ്ടി ദാഹിക്കുന്ന, രക്തദാഹികളായ ബന്ധുജന കൂട്ടത്തിനായി എന്താണ് പകർന്ന് സമ്മാനിക്കുന്നതെന്ന് കണ്ടുതന്നെ അറിഞ്ഞുകളയാം . അവർക്കായി , വിധി തുടരുന്ന നര വിളയാട്ടുകൾക്ക് മുൻപിൽ സധൈര്യം നിന്നുകൊടുക്കുക തന്നെ!. ഏറെ അനുമാനങ്ങൾക്കും കണക്കുകൂട്ടലുകൾക്കും ശേഷം , അന്ന് വൈകിട്ടുള്ള തീവണ്ടിയിൽ തന്നെ കമ്പനി വക ടിക്കറ്റിൽ അഭി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു .

വര്ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം ജന്മനാട്ടിൽ തിരികെയെത്തിയ അഭിജിത്തിനെ അവിടുള്ളവർ ഇരുകൈയ്യുംനീട്ടി ആമോദപൂർവ്വം സ്വീകരിച്ചു . സ്റ്റേഷനിൽ നിന്ന് പുലർച്ചെ വീട്ടിലെത്തിയ അഭിയെ അതിനാൽത്തന്നെ എല്ലാവരും കൗതുകപൂർവ്വം വീക്ഷിക്കയും ബോംബെ ജീവിതത്തെക്കുറിച്ചെല്ലാം വാ തോരാതെ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കയും ചെയ്‌തു . ഏവർക്കും സന്തുഷ്‌ടനായി ഉത്തരം നൽകി , ഇത്രയും കാലം താൻ ആ നഗരജീവിതവുമായി എത്രമാത്രം ഇഴുകിച്ചേർന്ന് കഴിഞ്ഞു എന്ന് വ്യക്തമാക്കുക ഉണ്ടായി . തുറന്നു പറഞ്ഞില്ലേലും എല്ലാവര്ക്കും ആ നാടും നഗരവും അത്രമേൽ ഹൃദയാവർജ്ജകമാവുകയും …ഒരിക്കലെങ്കിലും അവിടം ഒന്ന് സന്ദർശിക്കണം എന്ന കലശലായ രഹസ്യാഭിലാഷം അറിയാതുള്ളിൽ ഇടം പിടിക്കയും ചെയ്‌തു . രാത്രിവരെ അതിഥികളുടെ രംഗപ്രവേശനവും , ചർച്ചയും , വിശേഷം പങ്കുവയ്ക്കലും, തമാശകളും ,ഭക്ഷണം കഴിക്കലും ഒക്കെയായി സമയം അങ്ങ് നീണ്ടു . എല്ലാവരും പിരിഞ്ഞശേഷം …രാതിയിൽത്തന്നെ, ഇരുട്ടുംമുമ്പ് നായർ ബോംബിൽ കൈവച്ചു .നേരെ അഭിയെ വിളിച്ചു, വച്ചുനീട്ടാതെ വിഷയമെടുത്തിട്ടു . ഏറെ സൗമ്യതയോടെ ആയിരുന്നു തുടക്കം!……..

” അഭീ നിനക്ക് എത്ര ദിവസത്തേക്കാണ് ലീവ് ?…” കാര്യത്തിലേക്ക് കടന്ന് അദ്ദേഹം ചോദിച്ചു .

പെട്ടെന്നുള്ള …എടുത്തടിച്ചപോലുള്ള അച്ഛൻറെ ചോദ്യം അഭിയെ തെല്ലൊന്നു അമ്പരിപ്പിച്ചു . എങ്കിലും മടി കൂടാതെ അവൻ മറുപടി കൊടുത്തു . ” മൂന്നാഴ്ചത്തേക്കാണ് എഴുതി കൊടുത്തത് . വേണേൽ എത്രമേൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ”

വളരെ ശാന്തനായി തുടങ്ങിയ ആളുടെ മുഖം പെട്ടെന്ന് കടുത്തു.സ്വരം കടുപ്പിച്ചു ….” നീണ്ട അഞ്ചു വർഷത്തിന് ശേഷം നാട്ടിലോട്ട് വരുന്ന നീ ഈ മൂന്നാഴ്ച കൊണ്ട് എന്തുടുക്കാനാ ?….യാത്രക്കുതന്നെ പോകുമല്ലോ പത്തു ദിവസം….”

Leave a Reply

Your email address will not be published. Required fields are marked *