പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Posted by

ആരിൽനിന്നും ഞാനൊരു ചില്ലിക്കാശ് പോലും ‘ഫീസ്‌’ വാങ്ങാറില്ല. അവരുടെ കളിചിരിയും ബഹളവുമാണ് എൻറെ ലഹരിയും, എൻറെ ലോകവും !. അവിടെ, ഞാൻ എല്ലാം…ഒരുപക്ഷേ എന്നെപ്പോലും മറന്നു ജീവിക്കുന്നു. അഭി പറഞ്ഞപോലെ, അവളെ പഠിപ്പിച്ചു മിടുക്കിയാക്കി നല്ലനിലയിൽ എത്തിക്കണം. അത് മാത്രമാണ് ഇപ്പോൾ എൻറെ ഏക ലക്‌ഷ്യം . അവളെ വളർത്തി…മറ്റൊരു കരത്തിൽ വിശ്വസിച്ചേൽപ്പിക്കും വരെ എനിക്ക് സത്യത്തിൽ വിശ്രമമില്ല . എനിക്ക് എൻറെതായ സ്വന്തം ഇഷ്‌ടമോ…ആഗ്രഹമോ…ജീവിതമോ ഒന്നും ഇപ്പോൾ ഇല്ലഭീ.”

അഭി വീണ്ടും സമാശ്വസിപ്പിക്കലിൻറെ വഴിയിൽ…..” ലീന പറഞ്ഞതൊക്കെ ശരിതന്നെ …സമ്മതം !. പക്ഷെ, സ്വന്തം ജീവിതംവെച്ചു എന്തിനിങ്ങനെ ഒരു ചൂതാട്ടം?.എന്തിനാണ് ഈ കാര്യത്തിൽ വല്ലാത്തൊരു പിടിവാശി ?. നിനക്ക് എന്റൊപ്പം ആണേലും.. നിൻറെ ഇഷ്‌ടം പോലൊക്കെ, എങ്ങനേയും ജീവിക്കാം. ആഗ്രഹിക്കു൦ പോലെ തന്നെ മോളെ വളർത്താം. നിങ്ങൾക്കിടയിൽ ഒരു തടയായി നിൽക്കാതെ, എന്നും നിനക്കും മോൾക്കും താങ്ങും തണലുമായി……എപ്പോഴും ഞാൻ കൂടെ ഉണ്ടാവും . നിൻറെ മോളുടെ സ്നേഹം പങ്കിട്ടു പോയാലോ?…എന്ന ഭയപ്പാട് ഉണ്ടേൽ, നമുക്കിനി മറ്റൊരു മോൾ വേണ്ടാ എന്ന തീരുമാനമെടുത്തു…മിലിമോളെ ഒരുപോലെ സ്നേഹിച്ചു, ലാളിച്ചു, മിടുക്കിയായി വളർത്താം നമുക്ക് .പോരേ?. നിൻറെ ഏത് ചിട്ടയ്ക്കും, നിബന്ധനകൾക്കും ഞാൻ തയ്യാർ !. ”

പൊയ്‌പ്പോയ പുഞ്ചിരി പിന്നെയും മുഖത്തു പ്രകാശിപ്പിച്ചു അലീന….” വളരെ നന്ദി !….പക്ഷെ വേണ്ട അഭി, ഇപ്പോൾ, ഈ സമയത്തു, നിനക്ക് എന്തുകൊണ്ടും തീർത്തും അയോഗ്യയായ…ഹതഭാഗ്യയായൊരു സ്ത്രീയാണ് ഞാൻ. അകാലത്തിൽ വിധവയായ ,അഞ്ചുവയസ്സുള്ള പെൺകുട്ടിയുടെ അമ്മയായ ഹതാശ !. നിൻറെ ജീവിതത്തിലേക്ക്…ഇനി കടന്നുവരുന്നത്, നിനക്കൊരു അപശകുനവും ഭാരവും മാത്രമായിരിക്കും. ”

അഭി, അതീവഗൗരവത്തോടെ തുടർന്നു……” എനിക്ക് അതൊന്നും ഒരു വിഷയമേ അല്ലെന്ന് നിനക്കറിയാം…ഞാനത് വെളിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും…മനപ്പൂർവ്വം ഒഴിഞ്ഞുമാറാൻ നീ, എന്തൊക്കെ പറഞ്ഞു കൂട്ടുന്നു അലീനാ….? ”

” അഭീ, അകാലത്തിൽ താലിച്ചരട് മുറിഞ്ഞു പോയെങ്കിലും…ഇന്നും ഞാൻ ആ മനുഷ്യൻറെ ഭാര്യയാണ്. വെറും രണ്ടര വർഷമേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും…അദ്ദേഹവുമായുള്ള ഓർമ്മകൾ, അദ്ദേഹം നൽകിയൊരു കുഞ്ഞു ,ആളുടെ പേരിലുള്ള വീട്ടിലെ താമസം, ആ കുടുംബം, ബന്ധുക്കൾ…സ്വന്തം വീട്ടുകാർ. അങ്ങനെ, ഒത്തിരി പ്രശ്നങ്ങളുമായി…എല്ലാറ്റിലും നിറഞ്ഞു ജീവിക്കുന്ന ഒരു കുടുംബിനിയായ യുവതിക്ക്, പെട്ടെന്നൊരു ദിവസം…എല്ലാം ഇട്ടെറിഞ്ഞു ഒരു അഞ്ചുവയസ്സുകാരി പെൺകൊച്ചിനേയും കൂട്ടി, ചാടി പുറപ്പെട്ട്….ഇറങ്ങാൻ കഴിയുമോ ?. ” അലീന ന്യായങ്ങൾ നിരത്തി…..

എന്നാൽ…അത് തള്ളി, കൂടുതൽ ആശ്വാസമേകി ആയിരുന്നു അഭീടെ ഉത്തരം…..” അവരെയൊന്നും നീ കാര്യമാക്കേണ്ടാ…നിൻറെ മോളെ മാത്രം നീ ബോധ്യപ്പെടുത്തിയാൽ മതി. അവളെ മാത്രം നീ വിശ്വാസത്തിലെടുത്താൽ മതി !. ”

Leave a Reply

Your email address will not be published. Required fields are marked *