പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3
Pranayam Kadhaparanja Manjukaala Decemberil Part 3
Authro : Sakshi Anand | Previous Part
സാക്ഷി ആനന്ദ്
” പ്രണയം കഥപറഞ്ഞ മഞ്ഞുകാല ഡിസംബറിൽ ” ഭാഗം -2 ൽ ….ഭാഗം 1 ൽ നിന്ന് വ്യത്യസ്തമായി…” പീസ്” തീരെ ഇല്ലായിരുന്നു. അതിനാൽ മാത്രമോ എന്തോ ?…അതിന് ”പ്രതികരണങ്ങ”ളും തീരെ കണ്ടില്ല !. കഥ, ആവശ്യപ്പെടാത്തതിനാൽ…ഈ ഭാഗത്തിലും ലവലേശം ”കമ്പി” തിരുകി ഇറക്കാൻ ഈയുള്ളവന് കഴിഞ്ഞിട്ടില്ല, എന്നുള്ള ”പരമ വസ്തുത യാഥാർഥ്യം” ഖേദപൂർവ്വം വായനക്കാർ നിങ്ങൾ ഏവരെയും തുറന്നറിയിച്ചു കൊള്ളട്ടെ .ഈ കഥ, ”സിമോണ ”എന്ന പ്രശസ്ത എഴുത്തുകാരി പറഞ്ഞു, അവർക്ക് സമർപ്പിച്ചു എഴുതി തുടങ്ങിയതായിരുന്നു. രണ്ടാ൦ ഭാഗത്തിൽ വെറും ‘6’ പേർ മാത്രമേ എനിക്ക് പ്രോത്സാഹനം അറിയിച്ചു തന്നിരുന്നുള്ളൂ. പക്ഷെ, കഥയെ വിലയിരുത്തി എന്തെങ്കിലും ”1൦ ”വാക്ക്”, അനുഭവിച്ച ആസ്വാദ്യതയെ മുൻനിർത്തി…”കഥാച്ചുവരിൽ” സുവ്യക്തമായി എഴുതിയത് പ്രിയ കൂട്ടുകാരി ‘സിമോണ ‘ഒരാൾ മാത്രമായിരുന്നു. അതിനാൽത്തന്നെ ഈ മൂന്നാം ഭാഗം, ഞാൻ അങ്ങനെ തുറന്നു പറയുന്നില്ലെങ്കിലും…അവർക്ക് മാത്രം എഴുതുന്ന ഒരു കഥാഭാഗം എന്ന് ഭംഗ്യന്തരേണ പറയേണ്ടി വരും !. അത് ഒരുപക്ഷെ, ഒരു ചരിത്രം ആവും. ഒരു സൈറ്റിൽ, ഒരാൾക്ക് മാത്രമായി ഒരു കഥ !……
ഈ കഥാഭാഗം കണ്ട്, അറിയാതെ വന്നുപെട്ടു വായന ലക്ഷ്യമാക്കുന്ന, ഏതെങ്കിലും ഹതഭാഗ്യർ ഉണ്ടെങ്കിൽ… ദയവായി കഥ, തുടക്കം മുതൽ വായിച്ചു, തുടരുക….എന്നൊരു ദയവുള്ള അപേക്ഷയുണ്ട് . എല്ലാവര്ക്കും ഒരിക്കൽക്കൂടി എല്ലാ നന്മയും സുഖവും ആശംസിച്ചു സ്നേഹത്തോടെ…..
നിങ്ങളുടെ സ്വന്തം,
സാക്ഷി ആനന്ദ് .
തിരുവനന്തപുരത്തു നിന്ന് തന്നെയായിരുന്നു അഭിജിത്തിന് ബോംബേക്ക് ടിക്കറ്റു.സ്റ്റേഷനിൽ അവനേയും സഹോദരിയേയും യാത്രയാക്കാൻ അച്ഛനും ,അമ്മയും ,ശ്രീക്കുട്ടിയും ,അമ്മാവനും അമ്മായിയും മറ്റു ചില ബന്ധുക്കളും എത്തിച്ചേർന്നിരുന്നു . അഭിയ്ക്കൊപ്പം മടക്കയാത്ര തിരിക്കുന്ന ചേച്ചി അഭിരാമിക്കും മകൻ നവനീതിനും കൂട്ടായി അവളുടെ ബോംബേവാസി ഭർത്താവ് ,കാലേക്കൂട്ടി കുടുംബത്തിൽ എത്തിയിരുന്നു .വളരെ സുരക്ഷിതമായി, ”സെക്കൻറ് ക്ലാസ്സ് എ.സി ” യിൽ തന്നെ അളിയനും ഭാര്യക്കും കുട്ടിക്കും ടിക്കറ്റ് എടുത്തിട്ടായിരുന്നു അയാളുടെ എത്തിച്ചേരൽ!. ബോംബെയിൽ തൻറെ താമസസ്ഥലത്തിനു തൊട്ടടുത്ത് തന്നെയുള്ള നല്ലൊരു കമ്പനിയിൽ ,ഭേദപ്പെട്ട നിലയിൽ ഒരു ജോലി അഭിക്ക് തരപ്പെടുത്തി വച്ചിട്ടായിരുന്നു ‘അളിയ’നെ കൂട്ടാനുള്ള അയാളുടെ വരവ് .
തമ്പാനൂരിൽ നിന്ന് വണ്ടിയെടുക്കുമ്പോൾ അവരുടെ കൂപ്പയിലും,ട്രയിനിൽ ആകവേയും തിരക്ക് നന്നേ കുറവായിരുന്നു . അനങ്ങി ,ഒച്ചവെച്ചു …തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി . അഭിയേയും കൂട്ടരെയും യാത്രയാക്കാൻ വന്നവർ , റ്റാറ്റാ പറഞ്ഞു പതിയെ പ്ലാറ്റ് ഫോ൦ വിട്ടു പോയി .