കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Posted by

 

 രണ്ട് വയസ് കഴിഞ്ഞപ്പോ മുല കൊടുക്കുന്നതും നിർത്തി..പിന്നെ അമ്പിളിക്ക് സ്വന്തം മോളെ തൊടാൻ പോലും കിട്ടാതായി… ഉറക്കം പോലും മോള് അമ്മയോടൊപ്പമാക്കി..

പതിയെപ്പതിയെ തീർത്തും ഒറ്റപ്പെടുമെന്ന് തോന്നിയ ഘട്ടത്തിലാണ് അമ്പിളി ജോലിക്ക് പോകാൻ ഒരുങ്ങിയത്.. അവളങ്ങിനെ ഒരാഗ്രഹം പറഞ്ഞപ്പോ അമ്മയും സമ്മതിച്ചു..

 

 ഇപ്പോൾ ആഴ്ചയിൽ ആറ് ദിവസം അമ്പിളി ജോലിക്ക് പോകും.. ജോലിയും ആ സ്ഥാപനവും അവൾക്കിഷ്ടമായി.. ഇപ്പോഴവൾ സന്തോഷവതിയാണ്..

ജോലി കഴിഞ്ഞ് വരുമ്പോ മോളും നല്ല അടുപ്പം കാണിക്കുന്നുണ്ട്..അമ്മയും മോളുമായി അവൾ സമാധാനത്തോടെ ജീവിച്ചു..

പക്ഷേ, ഒരാഴ്ചക്കകം വിജയൻ അവിടെച്ചെന്ന് പ്രശ്നമുണ്ടാക്കി..ആ മുതലാളി നല്ലവനായിരുന്നു.. ഈ സ്ഥാപനത്തിലേക്കിനി കാല് കുത്തിപ്പോകരുതെന്ന് പറഞ്ഞ് അയാൾ

വിജയനെ പിടിച്ച് പുറത്താക്കി.. റോഡിൽ നിന്ന് മുതലാളിയെ നാല് ചീത്തയും പറഞ്ഞാണ് വിജയൻ പോയത്.. എങ്കിലും പിന്നെ അവന്റെ ശല്യമൊന്നും ഉണ്ടായിട്ടില്ല..

 

 ഇപ്പോൾ രണ്ട് മാസത്തിലേറെയായി അമ്പിളി ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.. അവൾക്കിപ്പോ സന്തോഷവും സമാധാനവുണ്ട്.. കുറച്ച് കാലം മുരടിച്ച് പോയ ശരീരവും മനസും ഒന്ന് തളിർത്തിട്ടുണ്ട്.. വിജയനുമായി ബന്ധം വേർപെടുത്താത്തത് മാത്രമാണ് അവൾക്കൊരു പ്രയാസമുള്ളത്.. മരിക്കേണ്ടി വന്നാൽ പോലും വിജയനുമൊത്ത്  ഒരു ജീവിതം ഇനിയില്ല എന്നവൾ ഉറപ്പിച്ചിരുന്നു.. ഒരാണ് തന്നെ തന്റെ ജീവിതത്തിലിനി വേണ്ട എന്നാണ് അമ്പിളിയുടെ തീരുമാനം..

Leave a Reply

Your email address will not be published. Required fields are marked *