കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Posted by

 

 പക്ഷേ, വല്ലാത്തൊരാവേശത്തോടെ മൊബൈൽ തുറന്ന് നോക്കിയ അമ്പിളി  തീർത്തും നിരാശയായി..ഒരു മെസേജ് പോലും വന്നിട്ടില്ല..അല്ലെങ്കിലും ആരും മെസേജയക്കാനൊന്നുമില്ല..എന്നാലും ഇന്നവൾ എന്തോ പ്രതീക്ഷിച്ചിരിന്നു..

 

 പിന്നെ ചിന്തിച്ചപ്പോ അമ്പിളിക്ക് ആശ്വാസവും തോന്നി..ഒരു ശല്യം ഒഴിഞ്ഞ് പോയല്ലോ.. അവൾ സമാധാനത്തോടെ കിടന്നു..പക്ഷേ ഉറങ്ങാനവൾക്കായില്ല..തന്റെ അവസ്ഥ മുതലെടുത്ത് അടുത്ത് കൂടിയവരും,തന്നോട് മോശമായി പെരുമാറിയവരും ഉണ്ട്.. സുധീർ മാന്യമായാണ് സംസാരിച്ചത്..

 

എന്നാലും വേണ്ട… അതവനോട് പറയണം..ഇപ്പത്തന്നെ..അമ്പിളി മൊബൈലെടുത്ത് കോൾ ചെയ്തു..

 

 “ഹലോ… എന്താടീ അമ്പിളീ ഈ നേരത്ത്… ?.

ഹൊ… എത്ര ദിവസമായെടീ നീയൊന്ന് വിളിച്ചിട്ട്… ?..

നിനക്ക് സുഖാണോടീ… ?”..

 

ഫോണിൽ ഒരു പെൺ ശബ്ദം കേട്ട് അമ്പിളിയൊന്ന് നോക്കി..അപ്പോഴാണ് പ്രിയ എന്ന കൂട്ടുകാരിക്കാണ് താൻ ഫോൺ ചെയ്തതെന്ന് അമ്പിളിക്ക് മനസിലായത്.. പ്രിയ വിജയന്റെ നാട്ടുകാരിയാണ്… വിജയൻ അമ്പിളിയെ കെട്ടിക്കൊണ്ട് ചെന്നത് മുതൽ അവർ കൂട്ടാണ്..

 

“ സുഖാടീ പ്രിയേ… നിനക്ക് സുഖാണോ… ?”..

 

“ ഉം… എനിക്കും സുഖം… നീയെന്താ അമ്പിളീ ഈ നേരത്ത് വിളിച്ചത്… ?..

എന്തേലും കാര്യമുണ്ടോ…?”..

 

“ഉം… ഒരു ചെറിയ കാര്യമുണ്ട്…”..

 

“എന്താടീ… ?”..

 

“ അത്… എനിക്കൊരാളെപ്പറ്റി അറിയാനാ…നിന്റെ നാട്ടുകാരനാ… എന്റെ അമ്മാവന്റെ മോൾക്ക് ഒരാലോചന വന്നതാ… നീ അറിയുമെങ്കിൽ ഒന്നന്യോഷിക്ക്… എല്ലാ വഴിക്കും നമ്മളന്വോഷിക്കണമല്ലോ… അല്ലേൽ എനിക്ക് പറ്റിയ അബദ്ധം ഇനിയും പറ്റും..”..

Leave a Reply

Your email address will not be published. Required fields are marked *