കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Posted by

 

 ഇപ്പോൾ രണ്ട് വർഷമായി അമ്പിളി അവളുടെ വീട്ടിൽ തന്നെയാണ്.. കുഞ്ഞിനിപ്പോ രണ്ടര വയസായി.. വിജയൻ ഇപ്പഴും ഇടക്ക് വീട്ടിൽ വരും.. പോലീസ് ഇടപെട്ടത് കൊണ്ട് വലിയ ബഹളമൊന്നും ഉണ്ടാക്കാറില്ല.. അമ്പിളി തിരിച്ച് വരണം എന്നതാണ് അവന്റെ ഇപ്പോഴത്തെ ആവശ്യം..പക്ഷേ, അതും നാല് കാലിൽ വന്നാണവൻ ആവശ്യപ്പെടുന്നത്.. ഇനി ഒരാണിന്റെ കൂടെ ജീവിക്കാനില്ല എന്നതാണ് അമ്പിളിയുടെ ഉറച്ച തീരുമാനം.. വിജയന്റെ കൂടെ തീരെയില്ല..

 

 അമ്പിളിയെ ഡിവോഴ്സ് ചെയ്യാനും വിജയൻ തയ്യാറല്ല..അമ്പിളിയാണെങ്കിൽ അവന്റെ കൂടെ പോവുകയുമില്ല.. കുടുംബക്കാരൊക്കെ ഇരുന്ന് പലവട്ടം ചർച്ച ചെയ്തിട്ടും ഒരു തീരുമാനമായില്ല.. ഡിവോഴ്സ് പെറ്റീഷനിൽ ഒപ്പിടില്ലെന്ന് വിജയനും, അവന്റെ കൂടെ ഇനി ജീവിക്കില്ലെന്ന് അമ്പിളിയും ഉറപ്പിച്ച് പറഞ്ഞു.. ഒരു തീരുമാനവുമാകാതെ രണ്ട് വർഷമായി അവർ ജീവിക്കുകയാണ്.. എല്ലാവരും ഇടപെട്ട് അമ്പിളിയുടെ വീട്ടിലേക്കുള്ള വിജയന്റെ വരവ് നിർത്തിച്ചിട്ടുണ്ട്..

 

 

  വിജയൻ ഒന്ന് ഒഴിവായിക്കിട്ടിയാൽ മകളെ വേറൊരാളെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ കാത്തിരിക്കുകയാണ് അമ്പിളിയുടെ അമ്മ.. പക്ഷേ, വിജയൻ ഒഴിവാക്കിയാലും ഇനിയൊരു വിവാഹം വേണ്ടെന്ന നിലപാടിലാണ് അമ്പിളി..ഒന്ന് കൊണ്ട് തന്നെ അവൾക്ക് ജീവിതം വെറുത്ത് പോയി..മോളുണ്ടായിക്കഴിഞ്ഞ് പിന്നെ കുറേ കാലം അമ്പിളി വേറൊന്നും ചിന്തിച്ചില്ല.. മോള് മാത്രമായിരുന്നു അവളുടെ ലോകം.. വളർന്ന് വരുന്നതിനനുസരിച്ച് മോൾക്ക് അമ്പിളിയുടെ അമ്മയുമായിട്ടായി കൂടുതൽ അടുപ്പം.. എന്തിനും ഏതിനും അവൾക്ക് മുത്തശി മതി.. മുല കൊടുക്കുന്ന പണി മാത്രമേ അമ്പിളിക്കുള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *