കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Posted by

 

 “ അത്… ഇനി എന്നെ വിളിക്കരുത്… കാണാനും വരരുത്… “..

 

“ ഇത് അമ്പിളി ഇന്നലെ പറഞ്ഞതല്ലേ…

അതിന് ശേഷം ഞാൻ വിളിച്ചോ… കാണാൻ വന്നോ… ?.

ഇല്ലല്ലോ… ?.

പിന്നെന്തിനാ ഈ നേരത്ത് എന്നോടിത് പറയുന്നത്…?”..

 

അമ്പിളി ചമ്മിപ്പോയി.. ശരിയാണ്.. ഇന്നലെ അവനോട് കടുപ്പിച്ച് പറഞ്ഞാണ് താൻ ഫോൺ വെച്ചത്..തനിക്ക് താൽപര്യമില്ലെന്നും,തന്നെ ശല്യം ചെയ്യരുതെന്നും കടുപ്പിച്ചാണ് പറഞ്ഞത്..പിന്നെ അവൻ വിളിച്ചിട്ടുമില്ല.. പിന്നെന്തിനാണ് താനിപ്പോ അവന് വിളിച്ച് അങ്ങിനെ പറഞ്ഞത്..

ശെ.. വേണ്ടായിരുന്നു..

 

 “ഉം… ഈ നേരത്ത് അമ്പിളി വിളിച്ചതെന്തിനാന്ന് എനിക്ക് മനസിലായി… ഉറക്കം വരുന്നില്ലല്ലേ… ?.

എനിക്കും ഉറക്കം വരുന്നില്ല… അമ്പിളിക്ക് വിളിക്കരുതെന്ന് എന്നോട് പറഞ്ഞെങ്കിലും പറ്റുന്നില്ല അമ്പിളീ… ഈ മൊബൈലും കയ്യിൽ പിടിച്ച് അമ്പിളിക്ക് വിളിക്കാനായി എത്രനേരമായി ഞാൻ ഒരുങ്ങുന്നെന്നറിയോ… ?.

അമ്പിളി ചീത്ത പറഞ്ഞാലോന്നോർത്താ ഞാൻ വിളിക്കാതിരുന്നത്…”..

 

അത് പറഞ്ഞതും ഒരു തേങ്ങൽ സുധീർ ഫോണിലൂടെ കേട്ടു..

 

“എന്താ അമ്പിളീ… എന്ത് പറ്റി… ?”..

 

“ഒ…ഒന്നൂല്ല…”..

 

തേങ്ങലോടെ അമ്പിളി പറഞ്ഞു..

 

“ഞാനിനി വിളിക്കണ്ടാന്നുണ്ടെങ്കിൽ, ഞാനമ്പിളിക്ക് ഒരു ശല്യമായെങ്കിൽ എന്റെ നമ്പർ അങ്ങ് ബ്ലോക് ചെയ്തേക്ക്… അല്ലാതെ ഞാനെന്താ പറയാ… “..

 

അമ്പിളിക്കൊന്നും പറയാൻ പറ്റുന്നില്ല..വരണ്ടുണങ്ങിക്കിടക്കുന്ന ഹൃദയത്തിൽ തണുത്തൊരു നീരുറവ പൊട്ടുന്നത് അവളറിഞ്ഞു..അതിന്റെ കുളിരല ദേഹമാസകലം വന്ന്

Leave a Reply

Your email address will not be published. Required fields are marked *