Black Dahlia 5 [Parvathi]

Posted by

 

 

എന്തുചെയ്യണമെന്നറിയാതെ പ്രിയ കുഴങ്ങി…. എഴുന്നേറ്റ് അവനെ ചേർത്തുപിടിക്കാൻ മനസ്സ് തുടിച്ചു…. ഞാൻ കൂടെ ഉണ്ടെന്ന് പറയാൻ അധരം വെമ്പി… പ്രിയ ദേഷ്യത്തോടെ എഴുന്നേൽക്കാൻ തുടങ്ങിയതും ഭൂമി അവളെ പിടിച്ചു

 

“അടങ്ങി ഇരിക്ക് ദേവേ…” പ്രിയയെ പിടിച്ചുകൊണ്ട് ഭൂമി ശബ്ദം താഴ്ത്തി പറഞ്ഞു

 

 

 

 

 

“ഗെറ്റ് ഔട്ട്‌….”

വിഹാൻ ശബ്ദമുയർത്തി…. നന്ദു ഇടറുന്ന കാലടികളോടെ പുറത്തേക്ക് നടന്നു….ഫ്രണ്ട് ബെഞ്ചിൽ ഇരുന്ന തസ്‌വീഹിന്റെ കൂട്ടുകാരിൽ ഒരുവൻ പതിയെ നന്ദു നടക്കുന്ന വഴിയിലേക്ക് കാൽ നീട്ടി…

 

നന്ദു അത് ശ്രദ്ധില്ല…. അവന്റെ ശരീരവും മനസ്സും മരവിച്ചതുപോലെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു…ലോകം മുഴുവൻ തന്നെ നോക്കി പരിഹസിക്കുന്നതുപോലെ….മാനവർക്കുവേണ്ടി ക്രൂശിൽ കയറിയ ക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെടുകയാണെന്ന് നന്ദുവിന് തോന്നി…ആങ്‌സൈറ്റിയുടെ ഇരുണ്ടതും ഭയപ്പെടുത്തുന്നതുമായ മറ്റൊരു വശം…. തസ്‌വീഹിന്റെ കൂട്ടുകാരന്റെ കാലിൽ തട്ടി നന്ദൻ നിലത്തേക്ക് വീണു….ക്ലാസ്സിലാകെ ചിരി പടർന്നു….

 

 

“നന്ദു……..”പ്രിയ പിടഞ്ഞെഴുന്നേറ്റ് ഓടിച്ചെന്ന് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു….ഭൂമിയുടെയും വൈഷ്ണവിയുടെയും മുഖത്ത് സഹതാപം നിറഞ്ഞു….

 

 

“ഇല്ല… കുഴപ്പമില്ല….”… കരച്ചിലിന്റെ വക്കിൽ നന്ദുവിന്റെ ശബ്ദം ഇടറി….അവൻ പതിയെ നടന്ന് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി, അകത്തുനിന്ന് ആർക്കും കാണാൻ കഴിയാത്ത വിധത്തിൽ പുറത്തെ ചുമരിൽ ചാരി നിന്നു….

Leave a Reply

Your email address will not be published. Required fields are marked *