“എ… എന്താ….”
“…entertainment,…. time pass….മനസ്സിലായില്ലേ….”….പ്രിയ പറഞ്ഞ വാക്കുകൾ ഓർത്തെടുത്തുകൊണ്ട് കാശിനാഥൻ പകയോടെ ചോദിച്ചു…
മനസ്സിലായില്ലെന്ന അർത്ഥത്തിൽ നന്ദു ഇടത്തേക്കും വലത്തേക്കും തല ചലിപ്പിച്ചു…
“മനസ്സിലാക്കി തരാം……”…. കാശി പിന്നോക്കം നീങ്ങി, പോക്കറ്റിൽ കൈയിട്ട് ഒരു ചെറിയ കവർ കൈയിലെടുത്തു, അതിൽ നിന്നും ഒരു കൂൾ ലിപ് പുറത്തേക്ക് എടുത്ത് ചുണ്ടിനിടയിൽ തിരുകി…. അടുത്ത നിമിഷം അവൻ ഊക്കോടെ തിരിഞ്ഞ് നന്ദുവിന്റെ വയറ്റിൽ ആഞ്ഞു ചവിട്ടി….
“അമ്മാഹ്…”
നന്ദൻ ഒരുവശം ചരിഞ്ഞു ഛർദിച്ചുപോയി….. കുടൽ നുറുങ്ങിയതുപോലെയുള്ള വേദനയിൽ അവൻ നിലത്തുകിടന്ന് പുളഞ്ഞു…തല്ലല്ലേ എന്നുപോലും പറയാൻ കഴിയാതെ നന്ദു വായ തുറന്ന് ശ്വാസം ഉള്ളിലേക്ക് എടുത്തു….
കാശി കൂട്ടുകാരെ നോക്കിയതും അവരിൽ രണ്ടുപേർ നന്ദുവിനെ താങ്ങി എഴുന്നേൽപ്പിച്ച് നിർത്തി…. വയറിലെ വേദന സഹിക്കാൻ കഴിയാതെ നന്ദു വായ തുറന്ന് ശ്വാസമെടുത്തുകൊണ്ടിരുന്നു….വായിൽ നിന്നും ചുണ്ടിലൂടെ ഉമിനീർ താടിയിലേക്ക് വഴിഞൊഴുകി….
“ത… തല്ലല്ലേ ഏട്ടാ….”… അല്പനേരത്തെ കിതപ്പിനുശേഷം നന്ദു എങ്ങനെയോ വാക്കുകൾ പൂർത്തിയാക്കി….
“നിന്നോട് എനിക്ക് ഒരു ദേഷ്യവും ഇല്ലമോനെ…. പക്ഷെ നിന്റെ പെങ്ങൾ….ആ പൂ₹%മോളെ എന്റെ കൈയിൽ കിട്ടിയാൽ വലിച്ചുകീറും ഞാൻ…. പക്ഷെ പെണ്ണായിപ്പോയി….. ഇരട്ടകൾ അല്ലെ നിങ്ങൾ…. അപ്പൊ നിനക്ക് നൊന്താൽ അവൾക്കും നോവില്ലേ….”