Black Dahlia 5 [Parvathi]

Posted by

 

“Note ചെയ്ത് വച്ചോളു…. പഠിപ്പിക്കുന്ന കാര്യം എന്തെങ്കിലും ഡൌട്ട് ഉണ്ടേൽ വിളിക്കാൻ മടിക്കണ്ട….”

 

 

അത്രയും പറഞ്ഞു നിർത്തി വിഹാൻ നേരെ ടെക്സ്റ്റ്‌ നിവർത്തി ക്ലാസ്സ്‌ എടുത്തുതുടങ്ങി….

 

 

 

“എന്നാ ലുക്കാടി ഇങ്ങേര്….” വൈഷ്ണവി വിഹാനെ നോക്കി അലിഞ്ഞു വീഴുന്നതുപോലെ ഭൂമികയുടെ ചുമലിലേക്ക് ചാരി….. കറുത്ത ഷർട്ടും മുണ്ടും ആയിരുന്നു വിഹാന്റെ വേഷം

 

 

“കണ്ടിട്ട് ജിമ്മൻ ആണെന്ന് തോന്നുന്ന് അല്ലെ….”…ഭൂമിക രഹസ്യം പോലെ ചോദിച്ചതും പ്രിയ തലകുലുക്കി….ദേവപ്രിയയുടെ ശ്രദ്ധ മുഴുവൻ നന്ദുവിന്റെ നേരെ ആയിരുന്നു…. അവനെന്തോ കാര്യമായിട്ട് ബുക്കിൽ വരക്കുകയാണ്….ഓരോ തവണ കൈയിലെ പേനയുടെ തുമ്പ് പേപ്പറിൽ മുട്ടുമ്പോഴും നന്ദുവിന്റെ കണ്ണുകൾ ശ്രദ്ധയോടെ കൂർക്കും….അതിലേക്കിങ്ങനെ നോക്കിയിരിക്കാൻ പ്രിയക്ക് കൗതുകമായി…..എന്തൊക്കെയോ അവന്റെ മനസ്സിലൂടെ ഓടുന്നുണ്ടെന്ന് അവൾക്കു തോന്നി….

 

 

“ഇയാളെന്താ ഇവിടെ ചെയ്യുന്നേ……”

നന്ദുവിന്റെ അടുത്തേക്ക് വന്ന വിഹാൻ അവന്റെ കൈയിലിരുന്ന ബുക്ക് പിടിച്ചുവാങ്ങി….നന്ദു ഞെട്ടി…. അവനെ നോക്കിയിരുന്ന പ്രിയയും ഞെട്ടി….

 

 

“എണീക്ക്….”

വിഹാൻ രൂക്ഷമായി പറഞ്ഞതും നന്ദു ബെഞ്ചിൽ കൈതാങ്ങി പതിയെ എഴുന്നേറ്റു…..നന്ദുവിന്റെ നോട്ടം തന്നെ വീക്ഷിക്കുന്ന ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ മേലെയും ഓടിനടന്നു….ആരൊക്കെയോ തന്നെനോക്കി ചിരിക്കുന്നതുപോലെ…. കളിയാക്കുന്നതുപോലെ….നന്ദന്റെ ഹൃദയമിടിപ്പേറി, ഉള്ളം കൈകളിൽ ഈർപ്പം പൊടിഞ്ഞു… ചെന്നിയിലൂടെ ഒരു തുള്ളി വിയർപ്പ് താഴേക്ക് ഒഴുകി…..ശരീരം മുഴുവൻ വിറയ്ക്കുന്നതുപോലെ

Leave a Reply

Your email address will not be published. Required fields are marked *