Black Dahlia 5 [Parvathi]

Posted by

 

 

രണ്ടു നിലകളായി ഉയർന്നു നിൽക്കുന്ന ബിൽഡിംഗിന്റെ ആദ്യത്തെ നില ഫിറ്റ്നസ് സെന്റർ ആയിരുന്നെങ്കിൽ രണ്ടാമത്തെ നില ബോക്സിങ് സോൺ ആയിരുന്നു….ബോക്സിങ് ക്ലാസ്സിന് വരുന്നവർക്കല്ലാതെ മറ്റാർക്കും രണ്ടാമത്തെ നിലയിലേക്ക് എൻട്രി ഇല്ല….

 

“Good മോർണിംഗ് ദേവ….”

ഒരുവന് കറക്റ്റ് പോസ്റ്റർ പറഞ്ഞുകൊടുക്കുകയായിരുന്ന ക്രിസ്റ്റീന പ്രിയയെ കണ്ട് വിഷ് ചെയ്തു….

 

“Good morning”…പ്രിയ പുഞ്ചിരിയോടെ തിരികെ വിഷ് ചെയ്തു, സ്റ്റെപ് കയറി മുകളിലത്തെ നിലയിലേക്ക് പോയി….

 

 

 

 

 

 

“ആരാടി അത് ”

നിരനിരയായി സ്ഥാപിച്ചിരുന്ന ട്രെഡ്മില്ലുകളിൽ ഒന്നിൽ നടക്കുകയായിരുന്ന പെൺകുട്ടി ദേവപ്രിയയെ കണ്ട് അടുത്തുനിന്ന മറ്റൊരു പെൺകുട്ടിയോട് ചോദിച്ചു….അവളിന്ന് ആദ്യമായി ഇവിടെ ജോയിൻ ചെയ്തതായിരുന്നു

 

 

“അയ്ശെരി…..അതാണ് ഓണർ….ദേവപ്രിയ….”…

 

 

 

“She’s hot🔥”….അവളതു പറഞ്ഞു നിർത്തിയതും മുകളിലെ നിലയിൽ നിന്നും പഞ്ചിംഗ് ബാഗിൽ കൊള്ളുന്ന ഇടിയുടെ ശബ്ദം അവിടെയാകെ മാറ്റൊലി തീർത്തു….ശരീരം ഒന്ന് ചൂടായി എന്ന് തോന്നിയതും  ദേവപ്രിയയുടെ ബോക്സിങ് ഗ്ലൗസ് അണിഞ്ഞ മുഷ്ടികൾ പഞ്ചിംഗ് ബാഗിൽ തുടരെ തുടരെ വന്നുവീണു…..ഭാരമേറിയ അവളുടെ പഞ്ചുകൾ കാരണം ഓരോ തവണയും പഞ്ചിംഗ് ബാഗ് ആടി ഉലഞ്ഞു…..കാലുകളുടെ ചലനവും ഉദര പേശികളുടെ ശക്തിയും ശരിയായി നിയന്ത്രിച്ചുകൊണ്ട് ദേവപ്രിയ നൃത്തം ചെയ്യുന്നതുപോലെ പഞ്ചിംഗ് ബാഗിന് ചുറ്റും നീങ്ങി, ബേഗിലേക്ക് ഭാരമുള്ള പഞ്ചുകൾ എറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *