“സാറിത് എവിടെയായിരുന്നു”
“ഞാനോ… ഈ വിഹാൻ സത്യമൂർത്തിയോ…. ഞാൻ തൂണിലും തുരുമ്പിലും വരെയുണ്ട്….”… വിഹാൻ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു…..
“ഓ ഒരു തമാശ…. ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ….എവിടെ കറങ്ങാൻ പോയതാ…”ദീനക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു
“ഹിമാലയൻ മലനിരകളിൽ ഞാൻ ധ്യാനത്തിലായിരുന്നു…. തമാശ അല്ലെ ശരിക്കും, കശ്മീർ ആയിരുന്നു….ഒരു long solo ട്രിപ്പ്…ഞാനും എന്റെ ബുള്ളറ്റും മാത്രം….”വിഹാൻ കുനിഞ്ഞ് ബുള്ളറ്റിന്റെ പെട്രോൾ ടാങ്കിന് പുറത്ത് ചുംബിച്ചു….ദീന ചുണ്ടുകോട്ടി
“ഒരു വാക്ക് പറയാണ്ട് അങ്ങ് പോയി…ദുഷ്ടൻ…”അവൾ പിറുപിറുത്തു…അതേ സമയംതന്നെ ഇരുവരുടെയും അടുത്തായി മറ്റൊരു ബൈക്ക് വന്നു നിന്നു….വിഹാന്റെയും ദീനയുടെയും കണ്ണുകൾ വന്നവരുടെ മേലേക്ക് നീണ്ടു….
വന്നുനിന്ന ബൈക്കിൽ നിന്നും നന്ദു ഇറങ്ങി, ബൈക്കിൽ ഇരുന്നുകൊണ്ടുതന്നെ ശിരസ്സിലെ ഹെൽമെറ്റ് ഊരിനീക്കി പ്രിയ തലയൊന്ന് കുടഞ്ഞു… ചുമലിന്റെ അതേ നിരപ്പിൽ ക്രോപ് ചെയ്തിട്ടിരുന്ന മുടിയിഴകൾ ഇടത്തേക്കും വലത്തേക്കും ഉലഞ്ഞു, മുഖത്തേക്ക് തഴുകി വീണു അവളുടെ കണ്ണുകളെ മറച്ചു…..
ഫിറ്റ് ബ്ലൂ ജീൻസും, ഒരു വൈറ്റ് ക്രോപ് ടോപ്പും അതിനുപുറമെ തുറന്നിട്ട അല്പം ഓവർസൈസ്ഡ് ആയിട്ടുള്ള ലെതർ ജാക്കറ്റും ആയിരുന്നു പ്രിയയുടെ വേഷം….ക്രോപ് ടോപ് ആയിരുന്നതുകൊണ്ടുതന്നെ കാഴ്ച്ചയിൽ അവളുടെ ഒതുങ്ങിയ വയറും അഴകുള്ള പൊക്കിൾ ചുഴിയും അനാവൃതമായി….നന്ദു ബാഗി ജീൻസും വൈറ്റ് ടീഷർട്ടും ധരിച്ചിരുന്നു….ഇരുവരും കാലുകളിൽ വെള്ളനിറത്തിലെ ഒരേപോലെയുള്ള സ്നീക്കേഴ്സ് അണിഞ്ഞിരുന്നു….