“ഡാ അടിക്കാതെടാ……”അലറിവിളിച്ച് കാശിയുടെ അരികിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന നന്ദുവിനെ നിലയ്ക്ക് നിർത്താൻ പണിപ്പെട്ടുകൊണ്ട് വിഹാൻ അലറി….ഒരു സഹായത്തിനെന്നപോലെ വിഹാന്റെ കണ്ണുകൾ ചുറ്റും കൂടി നിൽക്കുന്ന അധ്യാപകരിലേക്ക് നീണ്ടു… ആരും അനങ്ങിയില്ല
ഹരിനന്ദന്റെ മുഖത്ത് വീഴുന്ന ഇടി കണ്ട് പലരും തലയിൽ കൈവച്ചു…. ഭൂമികയുടെ കണ്ണുകൾ ഭയം കാരണം തുറിച്ചു വന്നു….അവനെ അവർ കൊല്ലുമോ….
നന്ദുവിനെ തല്ലുന്ന കാഴ്ചകണ്ട് കോപം ഇരച്ചുകയറിയ ദേവപ്രിയ പാഞ്ഞുവന്ന് നന്ദുവിനെ ഇടിക്കുന്നവരിൽ ഒരുത്തനെ ചവിട്ടി താഴെയിട്ടു… അവന്റെ മുട്ടിൽ ആഞ്ഞു ചവിട്ടി ഉയർന്നു പൊങ്ങി വേറൊരുത്തന്റെ കവിളത്ത് പഞ്ച് ചെയ്തു….വർഷങ്ങളുടെ ബോക്സിങ് പരിശീലനത്തിലൂടെ മുഷ്ടികൾ ഇരുമ്പാക്കിയ അവളുടെ ഒരിടിയിൽ തന്നെ പലരും ബോധംകെട്ട് വീണു….നന്ദുവിനെ തല്ലുന്നവരിൽ ഓരോരുത്തരെയായി പ്രിയ അടർത്തി മാറ്റി, ഇടിച്ചു ചതച്ചു….
കോളേജ് മുഴുവൻ പ്രിയയുടെ ഇടികണ്ട് വാ പൊളിച്ചു….
“ആങ്ങളയും പെങ്ങളും കണക്ക് തന്നെ….”വൈഷ്ണവി അറിയാതെ പറഞ്ഞുപോയി….ഭൂമികയുടെ കണ്ണുകൾ നന്ദുവിന്റെ മുഖത്തായിരുന്നു….കാലത്തെ താൻ കണ്ട നന്ദുവും ഇപ്പോൾ തന്റെ മുമ്പിൽ നിൽക്കുന്ന നന്ദുവും രണ്ട് വ്യക്തികളാണെന്ന് അവൾക്ക് തോന്നി…
നന്ദു ഇടികൊണ്ട് വീർത്ത മുഖം ഉയർത്തി… തന്നെ പിടിച്ചുവയ്ക്കുവരെ അവഗണിച്ചുകൊണ്ട് അവന്റെ ചോരചുവപ്പാർന്ന കണ്ണുകൾ കൈവരിയിൽ ചാരി നിൽക്കുന്ന കാശിയുടെ നേരെ പതിഞ്ഞു….നന്ദന്റെ ചുണ്ടുകൾ വിറകൊണ്ടു, പതിയെ പല്ലുകൾ കാട്ടി വായ തുറന്ന് മുന്നിലേക്ക് ആഞ്ഞു, കാശിനാഥന്റെ വലതു കവിളിൽ ആഞ്ഞു കടിച്ചു…. നന്ദുവിനെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് കാശി അലറി വിളിച്ചു….അവന്റെ ഭ്രാന്തമായ പ്രവൃത്തികണ്ട് പലരും അവരിലേക്ക് അടുക്കാൻ ഭയപ്പെട്ടു…. അധ്യാപകർപോലും പിടിച്ചുമാറ്റാൻ മടിച്ചു….