Black Dahlia 5 [Parvathi]

Posted by

 

“അമ്മാഹ്ഹ്ഹ്……”കോളേജ് മുഴുവൻ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവൻ വേദനയോടെ അലറി വിളിച്ചു

 

 

“ഡാ…. നിർത്തെടാ….”വിഹാൻ മുണ്ട് മടക്കി കുത്തി, ഓടിച്ചെന്ന് നന്ദുവിന്റെ കഴുത്തിലൂടെ ലോക്കിട്ട് പിന്നോട്ട് പിടിച്ചു…. നന്ദൻ രണ്ടുച്ചുവട് പുറകിലേക്ക് നീങ്ങി…വയറിൽ ഏറ്റ ചവിട്ടിന്റെ വേദനകാരണം കാശി നിലത്തുകിടന്ന് ഉരുണ്ടു…..

 

.

.

പുറത്ത് ആരുടെയൊക്കെയോ നിലവിളികൾ കേട്ട് വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ നിന്ന് ഇറങ്ങിയോടി…..വാഷ്രൂമിന് അടുത്തേക്ക് ഓടിയെത്തിയ ഭൂമികയും വൈഷ്ണവിയും മുന്നിലെ കാഴ്ചകണ്ട് വിറങ്ങലിച്ചുനിന്നു….തസ്‌വീഹും ആദർശും ദേവികയും നിലത്തു കിടന്ന് ഉരുളുന്ന കാശിയെ അമ്പരപ്പോടെ നോക്കി

 

 

തന്നെ പിടിച്ചു കെട്ടിയിരിക്കുന്നവരെ കുടഞ്ഞെറിയാൻ ശ്രമിക്കുന്ന നന്ദുവിനെ നോക്കി പ്രിയ ദീർഘ ശ്വാസമെടുത്തു…. ഷർട്ടിന്റെ ആഭാവത്തിൽ അർത്ഥ നഗ്നമായ അവന്റെ ശരീരം….മുഖം ഒരുഭാഗം ചുവന്ന് കിടക്കുന്നു, പൊട്ടി ചോരയൊലിക്കുന്ന ചുണ്ടുകൾ….

 

 

“ദേവേ എന്താ… എന്താ പ്രശ്നം…..”ഒന്നും മനസ്സിലാവാതെ വൈഷ്ണവി പ്രിയയുടെ അടുത്തേക്ക് ഓടിവന്നു അവളുടെ ചുമലിൽ പിടിച്ച് ചോദിച്ചു…… ഭൂമിയുടെ കണ്ണുകൾ മൂന്നുപേർ ചേർന്ന് പിടിച്ചുവച്ചിരിക്കുന്ന നന്ദുവിന്റെ ശരീരത്തിൽ ഉടക്കി…. കത്തികൊണ്ട് വരഞ്ഞതുപോലെയുള്ള നൂറുകണക്കിന് മുറിപ്പാടുകൾ അവന്റെ ഉറച്ച ശരീരത്തിൽ തെളിഞ്ഞു കണ്ടു….

 

 

ഇടനാഴിയിൽ ചുറ്റും കൂടിയ നൂറുകണക്കിന് വിദ്യാർത്ഥികളുടെ മുന്നിൽ നിന്നിരുന്ന ദേവപ്രിയ വൈഷ്ണവിയുടെ കൈ തട്ടിമാറ്റി നന്ദുവിന്റെ അടുത്തേക്ക് ചെന്നു…. അവനെ പിടിച്ചു വച്ചിരുന്നവരിൽ ഇടതുവശത്ത് നിന്നവനെ പ്രിയ കാലുയർത്തി ചവിട്ടി തെറിപ്പിച്ചു….

Leave a Reply

Your email address will not be published. Required fields are marked *