Black Dahlia 5 [Parvathi]

Posted by

നന്ദുവിന്റെ കവിളിൽ കുത്തിപിടിച്ച് അവനെ തന്റെ നേരെ അടുപ്പിച്ചുകൊണ്ട് കാശി ചോദിച്ചു…. നന്ദു ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി… കണ്ണുകൾ നിറഞ്ഞൊഴുകി….ചലനശേഷി നഷ്ടപ്പെട്ടതുപോലെ ഭയം അവന്റെ ശരീരത്തെ പിടിച്ചുകെട്ടിയിരുന്നു

 

“എന്നെ എന്തുവേണോ ചെയ്തോ… അവളെ ഒന്നും ചെയ്യല്ലേ…..”….

ചുണ്ടുകൾ കോട്ടി വിതുമ്പിക്കൊണ്ട് നന്ദു കരഞ്ഞു…കാശി ചിരിയോടെ കൈതിരുമി…. നന്ദു കണ്ണുകൾ മുറുക്കെ അടിച്ചു….കാറ്റുപോലെ എന്തോ ഒന്ന് വലതു കവിളത്ത് വന്നു പതിയുന്നത് നന്ദൻ അറിഞ്ഞു….ചുറ്റും നിശബ്ദമായി ചെവിയിൽ നിന്ന് പുക ഉയരുന്നതുപോലെ….

 

 

 

ഹരിനന്ദന്റെ മുടിയിൽ കൂട്ടിപിടിച്ചുകൊണ്ട് കാശി അവന്റെ കവിളത്ത് ആഞ്ഞടിച്ചു…. തുടരെ തുടരെ അവന്റെ കൈ നന്ദുവിന്റെ കവിളത്ത് പതിഞ്ഞു…. നന്ദുവിന് വേദന തോന്നിയില്ല….മുഖത്ത് ഒരുതരം മരവിപ്പ്…ചുണ്ട് പൊട്ടി രക്തം ഒലിച്ചു….

 

“നീ ഇന്ന് തുണി ഇല്ലാതെ പോയാ മതി….”…. കാശി അവന്റെ വെള്ള ടിഷർട്ട്‌ വലിച്ചുകീറി

 

.

.

 

 

 

 

“അതാണോ കാര്യം….ഇയാൾ ക്ലാസ്സിൽ കയറി ഇരിക്ക്… അവൻ വന്നോളും…..”വിഹാൻ പ്രിയയെ സമാധാനിപ്പിക്കാൻ നോക്കി

 

 

 

“ഇല്ല…..”

പ്രിയയുടെ ശബ്ദം ഉയർന്നു….അവളോടുള്ള സംസാരം ഉപയോഗശൂന്യമാണെന്ന് തോന്നിയതും

വിഹാൻ അകത്തേക്ക് കയറാൻ തുടങ്ങി

 

പെട്ടെന്ന്…

ഇടനാഴിയിലൂടെ  നടന്നുപോയ വേറെ ബാച്ചിലെ ഒരു വിദ്യാർത്ഥി വിഹാനെ കണ്ട് അവിടെ നിന്നു….

Leave a Reply

Your email address will not be published. Required fields are marked *