ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]

Posted by

ഗേറ്റ് തുറന്ന് അവള്‍ അകത്ത് കയറി.

പ്രതീക്ഷിച്ചത് പോലെ വീട് അടഞ്ഞു കിടന്നു.

അവള്‍ ചുറ്റുവട്ടത്തേക്കും തെരുവിന്‍റെ എതിര്‍ഭാഗത്തേക്കും നോക്കി.

മിക്ക വീടുകള്‍ക്ക് മുമ്പിലും ആളുകളില്ല.

അല്‍പ്പം മാറി ഒരു വീടുണ്ട്.

അതിന്‍റെ മുമ്പില്‍ ഒരു സ്ത്രീ അലക്കിയ തുണികള്‍ അയയില്‍ വിരിച്ചിടുന്നത് കണ്ടു.

അവള്‍ അങ്ങോട്ട്‌ ചെന്നു.

അതി സുന്ദരിയായ ഒരു സ്ത്രീ തന്‍റെ അടുത്തേക്ക് വരുന്നത് കണ്ട് അവള്‍ ചെയ്തുകൊണ്ടിരുന്ന പണി നിര്‍ത്തി നോക്കി.

 

“ആരാ?”

 

അവള്‍ പുഞ്ചിരിയോടെ സെലിനോട് ചോദിച്ചു.

 

“ഞാന്‍…”

 

എന്ത് പറയണം എന്നറിയാതെ സെലിന്‍ ഒരു നിമിഷം വിഷമിച്ചു.

 

“ക്രിസ്റ്റീടെ ടീച്ചര്‍ ആണ്…”

 

“ഓ!”

 

അവരില്‍ ബഹുമാനം കൂടി.

 

“ക്രിസ്റ്റി എവിടെ?”

 

ക്രിസ്റ്റിയുടെ വീടിന് നേരെ നോക്കി സെലിന്‍ ചോദിച്ചു.

 

“അവര് പോയിട്ടിപ്പോള്‍ ഒന്ന് രണ്ടാഴ്ചയോളമായല്ലോ…”

 

“എങ്ങോട്ടാണ് പോയതെന്ന് അറിയാമോ? പറഞ്ഞിരുന്നോ?”

 

“ഇവിടുന്ന് പത്ത് മുപ്പത് കിലോമീറ്റര്‍ ദൂരെയാ…മയിലാടും കുന്ന്…അവിടെയാ അവന്‍റെ വീട്…അങ്ങോട്ട്‌ പോയതാ…”

 

മയിലാടും കുന്ന്!

സെലിന്‍ മന്ത്രിച്ചു.

കേട്ടിട്ടുണ്ട് ആ സ്ഥലം!

 

“ഇപ്പോള്‍ അങ്ങോട്ട്‌ പോകാന്‍ എന്താ പ്രത്യേകിച്ച് കാരണം എന്നറിയാമോ? പറഞ്ഞിരുന്നോ?”

 

സെലിന്‍ ചോദിച്ചു.

 

“ഇല്ല…”

 

അവള്‍ വിഷമത്തോടെ പറഞ്ഞു.

 

“അവിടെ വരെ ഒന്ന് പോകുവാ കൊറച്ച് കഴിഞ്ഞെ വരൂ എന്ന് മാത്രേ പറഞ്ഞുള്ളൂ…”

Leave a Reply

Your email address will not be published. Required fields are marked *