ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]

Posted by

 

സെലിന്‍ നെറ്റി ചുളിച്ച് അവരെ നോക്കി.

 

“ക്രിസ്റ്റി ഒരു സൂപ്പര്‍ സ്റ്റുഡന്‍റ്റാ സെലിനെ…”

 

സെലിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് രവീണയുടെ അടുത്ത വാക്കുകള്‍ വന്നു.

സൂപ്പര്‍ സ്റ്റുഡന്‍റ്റ്!

 

“എന്നുവെച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും…”

 

അവര്‍ തുടര്‍ന്നു.

 

“ഫസ്റ്റ് ടോപ്പ് ത്രീയില്‍ അവന്‍ എപ്പോഴും വരും. ബാസ്ക്കറ്റ്ബോള്‍ ടീമിന്‍റെ ക്യാപ്റ്റന്‍…എല്ലാവരോടും ഫ്രണ്ട്ലി …ടീച്ചേഴ്സിന് എന്തേലും ഡിഫിക്കല്‍റ്റ് ടാസ്ക്ക് എന്തേലും ഉണ്ടേല്‍ അത് ഏല്‍പ്പിക്കുക ക്രിസ്റ്റിയെ ആണ്…അവനത്  എത്ര ഈസിയായി ആണ് അതൊക്കെ ചെയ്യുന്നതെന്നോ! ആര് എപ്പോള്‍ വഴക്കോ അടിയോ ഉണ്ടാക്കിയാ അവനാ മധ്യസ്ഥം പറഞ്ഞ് അതൊക്കെ തീര്‍ക്കുന്നത്…അങ്ങനെ ഒരു കുട്ടി ഡാനിയെ ഉപദ്രവിച്ചു എന്ന് കേട്ടപ്പം എനിക്ക് വിശ്വസിക്കാന്‍ പറ്റീല്ല…അവന്‍ ആരെയും ഉപദ്രവിക്കുന്ന ടൈപ്പ് അല്ല…മറ്റുള്ള കുട്ടികളെ ഉപദ്രവങ്ങളില്‍ നിന്നു രക്ഷിക്കുന്ന മിടുക്കനാണ്!”

 

സെലിന് ബോധക്ഷയം വരുന്നത് പോലെ തോന്നി.

ക്രിസ്റ്റിയെപ്പറ്റിയുള്ള പുതിയ അറിവ് അവളെ അദ്ഭുത പരതന്ത്രയാക്കി.

സൂപ്പര്‍ സ്റ്റുഡന്‍റ്റ്, ഉപകാരി, മധ്യസ്ഥന്‍, രക്ഷകന്‍….

പിന്നെ ഡാനിയെ ഉപദ്രവിച്ചത്?

 

“അമ്മയില്ലാത്ത കുട്ടിയാ അവന്‍…”

 

രവീണ തുടര്‍ന്നു.

 

“പറയുമ്പോ ഇച്ചിരെ വള്‍ഗര്‍ ആണ്…വേറെ ഒരാളുമായി അവന്‍റെ അമ്മ സെക്ഷ്വലി ബന്ധപ്പെടുന്നത് കണ്ടു, റ്റു ഇയേഴ്സ് മുമ്പ്…അന്നത് കണ്ട് അവന്‍ ബോധം കെട്ടു വീണു. കുറച്ച് നാല്‍ ആശുപത്രിയില്‍ ആയിരുന്നു… അവന്‍റെ അമ്മ പിന്നെ അയാളുടെ കൂടെ എങ്ങോട്ടോ പോയി…അപ്പന്‍ സൂയിസൈഡ് ചെയ്തു….  ഇവിടെ വന്നിട്ട് അധികം ആയില്ല…ആ ട്രോമ ഉണ്ടാകാന്‍ കാരണമായ സിറ്റുവേഷന്‍ മറക്കാന്‍ ആണ് ഇങ്ങോട്ട് കുട്ടിയെ കൊണ്ടുവന്നത്…”

Leave a Reply

Your email address will not be published. Required fields are marked *