ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]

Posted by

 

സെലിന്‍റെ കണ്ണുകള്‍ നിറഞ്ഞു.

അവളൊന്ന് വിതുമ്പി.

 

“ആ കുട്ടിയല്ല ഡാനിയെ ഉപദ്രവിച്ചത്…”

 

രവീണ തുടര്‍ന്നു.

 

“അവനങ്ങനെ ചെയ്യില്ല…അതൊന്നു പറയാനാ ഞാന്‍…”

 

 

വാങ്ങിക്കേണ്ടതൊക്കെ വാങ്ങിക്കഴിഞ്ഞ് അവള്‍ സ്കൂട്ടര്‍ ഡാനിയുടെ സ്കൂളിലേക്ക് തിരിച്ചു.

അവനെ കാണണം എന്നവള്‍ വല്ലാതെ ആഗ്രഹിച്ചു. ഉള്ളു നോവുന്ന വേദന അവള്‍ അറിഞ്ഞു.

കണ്ണുനീര്‍ നിറഞ്ഞ് അവള്‍ക്ക് റോഡ്‌ കാണാന്‍ സാധിച്ചില്ല.

സ്കൂട്ടര്‍ നിര്‍ത്തി കണ്ണുകള്‍ തുടച്ച് അവള്‍ മുമ്പോട്ടെടുത്തു.

സ്കൂള്‍ ഗേറ്റ് കടക്കുമ്പോള്‍ ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് അവള്‍ നോക്കി.

കുറച്ച് കുട്ടികള്‍ കളിക്കുന്നുണ്ട്.

അതില്‍ പക്ഷെ ക്രിസ്റ്റിയില്ല.

അവള്‍ പ്രിന്‍സിപ്പാളിന്‍റെ ഓഫീസിലേക്ക് പോയി.

അകത്ത് മറ്റൊരു വിസിറ്റര്‍ ഉള്ളത് കൊണ്ട് അവള്‍ പുറത്ത് വെയിറ്റ് ചെയ്തു. അവിടെയിരുന്ന് അവള്‍ പുറത്തേക്ക്, വരാന്തകളിലേക്ക്, സ്റ്റെയറുകളിലേക്ക് കണ്ണുകളോടിച്ചു.

അവിടെയൊന്നും അവള്‍ ക്രിസ്റ്റിയെ കണ്ടില്ല.

 

“ചെന്നോളൂ മാഡം…”

 

അകത്ത് നിന്നും ഒരാള്‍ പുറത്തിറങ്ങിയപ്പോള്‍ അറ്റന്‍ഡര്‍ സെലിനോട് പറഞ്ഞു.

 

“ഗുഡ് മോണിംഗ് സാര്‍,”

 

സെലിന്‍ പ്രിന്‍സിപ്പാളിനെ അഭിവാദ്യം ചെയ്തു.

 

“ഗുഡ് മോര്‍ണിംഗ്…ആഹാ ഇത് സെലിന്‍ അല്ലെ? ഡാനീടെ മമ്മി?”

 

 

അന്‍പത്തിയഞ്ചു വയസ്സ് കാണണം അയാള്‍ക്ക്. അല്‍പ്പം നര കയറിയെങ്കിലും സുഭാഗനായ ഒരു മധ്യവയസ്ക്കന്‍. രണ്ട് മാസമേ ആയുള്ളൂ അയാള്‍ പ്രിന്‍സിപ്പാളായിട്ട്.

Leave a Reply

Your email address will not be published. Required fields are marked *