അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല.
ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നപ്പോള്‍പ്പോലും താനത് കാര്യമാക്കിയിട്ടില്ല.
എന്നിട്ട് ഇപ്പോള്‍ ക്രിസ്റ്റിയെ ഓര്‍ത്ത് മനസ്സ് വിഷമിച്ചിരികുമ്പോള്‍ ആണ് അതൊക്കെ ശ്രദ്ധിക്കുന്നത്!
“ഡാനീ…”
ഒന്ന് രണ്ട് കൂട്ടുകാരോടൊപ്പം അങ്ങോട്ട് വരികയായിരുന്ന ഡാനിയെ അവള്‍ വിളിച്ചു.
“മമ്മീ…”
അവന്‍ ആഹ്ലാദത്തോടെ അവന്‍റെ അടുത്തേക്ക് ഓടി വന്നു.
വന്ന് അവളുടെ കൈയ്യില്‍ പിടിച്ചു.
“എന്നാ മമ്മീ?”
“എന്താ?”
അവള്‍ പുഞ്ചിരിയോടെ ചോദിച്ചു.
“ഇടയ്ക്കൊക്കെ ഒരു സര്‍പ്രൈസ് വിസിറ്റ് നടത്തേണ്ടേ? പഠിക്കുവാണോ കറക്കമാണോ എന്നൊക്കെ അറിയേണ്ടേ?”
“മമ്മീ…”
അവന്‍ കൊഞ്ചിക്കൊണ്ട് കൃത്രിമ ദേഷ്യത്തോടെ അവളെ വിളിച്ചു.
“പറ മമ്മീ, എന്തിനാ ഇന്ന് വന്നെ?”
“നിന്‍റെ പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജ്ജ് എടുത്തതില്‍ പിന്നെ ഞാന്‍ ഒന്ന് കണ്ടില്ലല്ലോ…വന്ന് കണ്ട് നിന്‍റെ കാര്യം ഒക്കെ പറയാമെന്നു വെച്ചു…”
“ഓഹോ, എന്ത് കാര്യം?”
“ഒന്നൂല്ലടാ ചുമ്മാ…എന്നാ നീ പൊക്കോ…”
“ഓക്കേ, ബൈ…”
അവന്‍ തിരിഞ്ഞു നടന്ന് കൂട്ടുകാരുടെ ഒപ്പം ചേരാന്‍ തുടങ്ങി.
“മോനെ…”
സെലിന്‍ പിമ്പില്‍ നിന്നും വിളിച്ചു.
ഡാനി തിരിഞ്ഞു നിന്നു.
അവനവളെ ചോദ്യരൂപത്തില്‍ നോക്കി.
“അതേ, ഞാന്‍ സ്കൂളില്‍ വന്നത് പപ്പാ അറിയേണ്ട കേട്ടോ,”
“അതെന്നാ?”
അവന്‍ നെറ്റി ചുളിച്ച് അവളെ നോക്കി.