ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അവൾ എന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി നിന്നു. അവളുടെ കണ്ണുകളിൽ ഒരുതരം ആശങ്കയും ഒപ്പം പ്രതീക്ഷയും ഉണ്ടായിരുന്നു.
“അച്ചായാ… സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോൾ വീട്ടിൽ പോകാൻ പേടിയാ. കൂട്ടുകാരിയുടെ വീട്ടിൽ ലേറ്റ് നൈറ്റ് പാർട്ടിക്കാണെന്ന് പറഞ്ഞാണ് ഞാൻ ഇറങ്ങിയത്. പക്ഷേ അലക്സും കൂട്ടരും കാരണം പാർട്ടി കുളമായി. ഇപ്പോൾ ഈ കോലത്തിൽ ഞാൻ വീട്ടിൽ ചെന്നാൽ വീട്ടുകാർക്ക് കാര്യം മനസ്സിലാകും. പണി പാളും.. പിന്നെ നടന്നതൊക്കെ പറയേണ്ടി വരും…ഇപ്പൊ അത്യാവശ്യം ഫ്രീഡം ഒക്കെ ഉള്ളതാ.. ഇതൊക്കെ അറിഞ്ഞാൽ അത് പോയിക്കിട്ടും….”
അവൾ ഒരു നിമിഷം നിർത്തിയിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി
. “ഈ വലിയ വീട്ടിൽ ഇപ്പോൾ നമ്മൾ രണ്ടുപേരല്ലേ ഉള്ളൂ? താഴെ അവർ ബാക്കി വെച്ച നല്ല ഡ്രിങ്ക്സ് ഇരിപ്പുണ്ട്. നമുക്ക് പതുക്കെ അതൊക്കെ ഒന്ന് നുണഞ്ഞ്, പാട്ടും കേട്ട് ഈ രാത്രി ഇവിടെ അങ്ങ് കൂടിക്കൂടെ? അച്ചായനും ബോറടിക്കില്ല, എനിക്കും വീട്ടിലെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാം.”
ഞാൻ ഒരു നിമിഷം ആലോചിച്ചു.
എറണാകുളത്തെ ആ തണുത്ത ഹോട്ടൽ മുറിയിലെ ഏകാന്തതയെക്കാൾ എത്രയോ ഭേദമാണ് സ്പൈഡർമാൻ കോസ്റ്റ്യൂമിനുള്ളിൽ വിങ്ങുന്ന ഈ സുന്ദരിയുടെ കൂട്ടുമായി ഈ രാത്രി ചെലവഴിക്കുന്നത്.
അവളുടെ കൂടെയിരിക്കുമ്പോൾ ഒരു വല്ലാത്ത ഊർജ്ജം എനിക്ക് തോന്നുന്നുണ്ട്.
”ശരി മോളെ… നീ ഇത്ര നിർബന്ധം പറഞ്ഞ സ്ഥിതിക്ക് നമുക്ക് ഈ രാത്രി ഇവിടെ ആഘോഷിക്കാം,എനിക്കിപ്പോ പോയിട്ട് വല്യ കാര്യങ്ങളൊന്നും ഇല്ലല്ലോ…”