അവളുടെ ശ്വാസം അപ്പോഴും വല്ലാതെ ഉയരുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.
ആ ബഹളങ്ങളെല്ലാം ഒഴിഞ്ഞുപോയപ്പോൾ ആ വലിയ വീട് പെട്ടെന്ന് ഒരു ശ്മശാനം പോലെ നിശബ്ദമായി. താഴെ നിന്നും കാറുകൾ സ്റ്റാർട്ട് ചെയ്തു പോകുന്ന ശബ്ദവും ദൂരേക്ക് മറഞ്ഞു. ടറസ്സിലെ മങ്ങിയ വെളിച്ചത്തിൽ ഹൻസുബി തളർച്ചയോടെ നിലത്തിരുന്നു. അവളുടെ ആ സ്പൈഡർമാൻ കോസ്റ്റ്യൂം പലയിടത്തും വലിഞ്ഞു മുറുകിയിരുന്നു, മുടിയിഴകൾ മുഖത്തേക്ക് അലസമായി വീണുകിടക്കുന്നു.
ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു, തോളിൽ കയ് വെച്ചു. “സാരമില്ല മോളെ… വിട്ടേക്ക്. ലഹരി തലയ്ക്ക് പിടിച്ചാൽ മനുഷ്യൻ മൃഗമാകും.”
അവൾ പതുക്കെ തലയുയർത്തി എന്നെ നോക്കി. അവളുടെ കണ്ണുകളിൽ നനവുണ്ടായിരുന്നു. “സോറി അച്ചായാ… എനിക്ക് വല്ലാത്ത നാണക്കേട് തോന്നുന്നു. അച്ചായനെ ഇവിടെ എത്തിച്ചിട്ട് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന് ഞാൻ കരുതിയതല്ല.”
”അതൊന്നും സാരമില്ല … അവൻ ആരായിരുന്നു? നിന്റെ അത്രയും അടുപ്പമുള്ള ഒരാളാണെന്ന് തോന്നിയല്ലോ,” ഞാൻ പതുക്കെ ചോദിച്ചു.
അവൾ ഒരു ദീർഘനിശ്വാസം വിട്ടു. “അതായിരുന്നു അലക്സ്. എന്റെ ബോയ്ഫ്രണ്ട്… അല്ലെങ്കിൽ അങ്ങനെയായിരുന്നു ഞാൻ കരുതിയിരുന്നത്. സിനിമയിലും മോഡലിംഗിലും എനിക്ക് കിട്ടുന്ന അവസരങ്ങളെ അവൻ എപ്പോഴും സംശയത്തോടെയാണ് കണ്ടിരുന്നത്. അതുകൊണ്ടാവാം ഇന്ന് അച്ചായനെ കണ്ടപ്പോൾ അവൻ ഇങ്ങനെ പെരുമാറിയത്.”
അവൾ എഴുന്നേറ്റ് ഭിത്തിയിൽ ചാരി നിന്നു. നഗരത്തിലെ വെളിച്ചത്തിലേക്ക് നോക്കി അവൾ തുടർന്നു. “പക്ഷേ ഇന്ന് അവൻ എല്ലാ പരിധിയും ലംഘിച്ചു. പ്രൊഫഷണലായി വർക്ക് ചെയ്യുന്ന ഒരാളുടെ മുന്നിൽ വെച്ച് സ്വന്തം പെണ്ണിനെ അപമാനിക്കുന്നവനെ എനിക്ക് വേണ്ട. ഈ രാത്രിയോടെ അത് കഴിഞ്ഞു അച്ചായാ… ഇനി അലക്സുമായി എനിക്ക് ഒരു ബന്ധവുമില്ല. ഇറ്റ്സ് ഓവർ.”