രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Posted by

മഞ്ജുസ് ഗൗരവത്തിൽ തട്ടിവിട്ടു .”ഹ്മ്മ്…”
ഞാൻ അതുകേട്ടു പയ്യെ മൂളി .

“അതിനിപ്പോ എന്താ ..നിനക്കു വീക്കെൻഡ് ആകുമ്പോ ഒറ്റപ്പാലത്തേക്ക് വരാലോ. ഇവിടേക്ക് വരുന്നതിനേക്കാൾ എളുപ്പം അതല്ലേ ..”
മഞ്ജുസ് എന്നെ നോക്കി പുരികങ്ങൾ ഇളക്കി .

“അതൊക്കെ ശരിയാണ് …എന്നാലും നിന്റ വീട്ടില് നിൽക്കുന്നത് …”
ഞാൻ ഒന്ന് പറഞ്ഞു നിർത്തിയതും മഞ്ജുസ് എന്റെ കാലിൽ അമർത്തി നുള്ളി .

“എന്താടാ അവിടെ നിന്നാല് ? നിന്നെ അവിടെ ആരേലും പിടിച്ചു തിന്നോ ?”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്റെ കാലിൽ നുള്ളി വേദനിപ്പിച്ചു .

“സ്സ്..അആഹ്….ദേ ഞാൻ ഒരു ചവിട്ട് അങ്ങ് ….”
അവളുടെ പിച്ചലിൽ വേദനയെടുത്ത ഞാൻ മുരണ്ടു .

“പോടാ…പിന്നെ ദേഷ്യം വരില്ലേ ..എന്റെ വീട്ടിലെ കാര്യം പറഞ്ഞാൽ അപ്പൊ കണകുണാ വർത്താനം ആണ് ”
മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു എന്റെ കാലിൽ ഞെക്കി .

“എടി അവിടെ വന്നാൽ നേരം പോകാൻ വല്യ പാടാ..അതാ ഞാൻ ..”
ഞാനവളെ നോക്കി പഴയ തട്ടിവിട്ടു .

“എന്ന നീ വരണ്ട ..പ്രെശ്നം കഴിഞ്ഞില്ലേ…”
മഞ്ജുസ് തീർത്തു പറഞ്ഞുകൊണ്ട് എന്റെ കാലു മടിയിൽ നിന്നും തട്ടിമാറ്റി .

“ശേ …അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ .എനിക്കെന്റെ മഞ്ജുസിനെ ഇടക്കൊക്കെ കണ്ടില്ലെങ്കിൽ ഒരു ശ്വാസം മുട്ടലാ .”
ഞാൻ ചിരിയോടെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ അവളുടെ അടുത്തേക്ക് നിരങ്ങി നീങ്ങി .

“ഹോ…എന്തൊരു തള്ള്…”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് തലചൊറിഞ്ഞു .

“തോന്നുമെടി ..നിനക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ ”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .

“ഹി ഹി …അപ്പോഴേക്കും ചെക്കന് ഫീലായോ ”
എന്റെ സ്വരം കേട്ട് മഞ്ജുസ് ചിരിച്ചു .

“എന്നെ ഫീൽ ആക്കുന്നതാണല്ലോ മെയിൻ ആയിട്ട് നിന്റെ പണി .എന്നെപ്പറ്റി എന്തേലും നല്ലതു പറഞ്ഞിട്ടുണ്ടോ നീ ? കല്യാണത്തിന് മുൻപ് പിന്നേം കുഴപ്പം ഉണ്ടാരുന്നില്ല ”

Leave a Reply

Your email address will not be published. Required fields are marked *