രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Posted by

“ഹി ഹി…ഓവർ ആക്കല്ലേ ..”
എന്റെ കൊഞ്ചല് കണ്ടു മഞ്ജുസ് ചിരിച്ചു .പിന്നെയെന്നെ ബെഡിലേക്ക് തള്ളിയിട്ടു .

“മതി..മാറിക്കെ..”
അവൾ സ്വരമുയർത്തികൊണ്ട് എന്നെ തള്ളി മറിച്ചിട്ടു . പിന്നെ ബെഡിൽ നിന്നും താഴെ ഇറങ്ങി ചുരിദാർ തലവഴി ഊരി . പിന്നെ ഒരു നൈറ്റി എടുത്തിട്ടുകൊണ്ട് പാന്റും അഴിച്ചു കളഞ്ഞു . ഞാൻ അതെല്ലാം നോക്കി കണ്ടു ബെഡിൽ കിടന്നു .

“ചുരിദാർ ഒകെ ടൈറ്റ് ആയിത്തുടങ്ങി…”
സ്വന്തം സൈസ് കൂടിയതോർത്തു മഞ്ജുസ് സ്വയം പറഞ്ഞു .

“കുറച്ചൂടെ കഴിക്ക്..അപ്പോ ഷഡിയും ടൈറ്റ് ആയിക്കോളും ”
ഞാൻ അവളെ കളിയാക്കി .

“പോടാ….”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് അഴിച്ചു കയ്യിൽ പിടിച്ച പാന്റ്സ് എന്റെ നേരെ എറിഞ്ഞു .ഞാനൊരു ചിരിയോടെ അത് പിടിച്ചെടുത്തുകൊണ്ട് കട്ടിലിന്റെ ക്രാസിയിലേക്കിട്ടു .

“നിന്റെ ഈ ജാഡ കാണുമ്പോഴാ , എനിക്കൊരു ചവിട്ടു തരാൻ തോന്നുന്നത് .”
അവളുടെ ഭാവം നോക്കി പയ്യെ പറഞ്ഞുകൊണ്ട് ഞാൻ ബെഡിൽ മലർന്നു കിടന്നു .

“ജാഡയോ എനിക്കോ ?”
മഞ്ജുസ് അതുകേട്ടു ആശ്ചര്യത്തോടെ കണ്ണ് മിഴിച്ചു .

“അല്ല ..നിന്റെ തന്തക്ക് …”
അവളുടെ വാ പൊളിച്ചുള്ള നിൽപ്പ് കണ്ടു ഞാൻ ചിരിച്ചു .

“ഡാ ഡാ …വേണ്ട ട്ടോ ..”
എന്റെ തന്തക്കു വിളി അത്ര ഇഷ്ടപെടാത്ത മഞ്ജുസ് കണ്ണുരുട്ടി . പിന്നെ നേരെ ബെഡിലേക്ക് വന്നിരുന്നു . എന്റെ കാലിന്റെ അടുത്തായി അവൾ ഇരുന്നതുകൊണ്ട് ഞാൻ എന്റെ കാലുകൾ രണ്ടും അവളുടെ മടിയിലേക്ക് എടുത്തുവെച്ചു . അവൾക്കു ദേഷ്യം ഉള്ള ടൈം ആണെങ്കിൽ കാലു തട്ടിക്കളയും എന്ന കാര്യം ഉറപ്പാണ് അല്ലെങ്കിൽ കുഴപ്പം ഒന്നും കാണിക്കില്ല .

“ഹോസ്പിറ്റലിൽ ഒകെ നടന്നു കാൽ കടഞ്ഞു ..ഒന്ന് തിരുമ്മിക്കെ ..”
ഞാൻ അവളെ നോക്കി കൊഞ്ചി .

“ഉവ്വ….ചുമ്മാ കൊഞ്ചല്ലേ മോനെ ..”
എന്റെ അഭിനയം കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ എന്റെ കാലിൽ പയ്യെ കൈകൾ കൊണ്ട് മസാജ് ചെയ്യും പോലെ അമർത്തി ഞെക്കി .

“അടുത്ത മാസം അപ്പൊ മഞ്ജു ചേച്ചി വീട്ടിലോട്ടു പോവും അല്ലെ ?”
അവളുടെ മസാജിങ് നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി .

“മിക്കവാറും …അച്ഛനും അമ്മയും ഒകെ അങ്ങനെയാ പറയണേ …”

Leave a Reply

Your email address will not be published. Required fields are marked *